Tuesday, October 26, 2021

യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകം

Must Read

അമ്പലപ്പുഴ: യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകം. കൂടെ താമസിച്ചിരുന്നയാള്‍ അറസ്‌റ്റില്‍. കൊട്ടാരക്കര പള്ളിക്കല്‍ പുത്തന്‍ വീട്ടില്‍ സുനിലി (40) നെയാണ്‌ അമ്പലപ്പുഴ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഒപ്പം താമസിച്ചിരുന്ന കൈനോട്ടക്കാരിയായ മോളമ്മയാണു മരിച്ചത്‌. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
മൂന്നു മാസം മുമ്പാണ്‌ ഇവര്‍ തോട്ടപ്പള്ളിയില്‍ താല്‍ക്കാലിക താമസമാരംഭിച്ചത്‌. തിങ്കളാഴ്‌ച ഉച്ചയോടെ യുവതി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുനിലും യുവതിയുമായി വഴക്കുണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന്‌ സുനില്‍ പോലീസ്‌ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ നടത്തിയ പോസ്‌റ്റുമോര്‍ട്ടത്തില്‍ യുവതിയുടെ തലക്കും വയറിനും പരുക്കേറ്റതായി കണ്ടു.
ചോദ്യം ചെയ്യലിലാണ്‌ താന്‍ യുവതിയെ മര്‍ദിച്ചതായി സുനില്‍ സമ്മതിച്ചത്‌. സുനിലിന്റെ മര്‍ദനമാണു മരണകാരണമെന്നും പോലീസ്‌ പറഞ്ഞു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News