മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കി; അമ്മയുടെ ബന്ധുക്കള്‍ക്കും പങ്കെന്ന ആരോപണവുമായി പിതാവിന്റെ കുടുംബം

0

പാലക്കാട്: എലപ്പള്ളിയിലെ മൂന്ന് വയസുകാരന്റെ കൊലപാതകത്തിൽ അമ്മയ്ക്കൊപ്പം അമ്മയുടെ അടുത്ത ബന്ധുക്കൾക്കും പങ്കുണ്ടെന്ന ആരോപണവുമായി പിതാവിന്റെ കുടുംബം. പ്രതിയായ അമ്മയുടെ അടുത്ത ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛൻ ആരോപിച്ചു.

കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെയാണ് അമ്മ പെരുമാറിയതെന്ന് എന്ന് സഹോദരി പറയുന്നു. മൂന്നു വയസ്സുകാരന്റെ കൊലപാതകത്തിൽ അമ്മ ആസിയയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ‌കുട്ടിയുടെ മുത്തച്ഛൻ ആരോപണവുമായി എത്തിയത്.

മകനെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ല

മകനെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ല. ആസിയയുടെ സഹോദരിയെയും ഭർത്താവിനെയും ചോദ്യം ചെയ്യണം. എന്നാൽ കുട്ടിയുടെ പിതാവിന്റെ വീട്ടുകാരുടെ ആരോപണം ആസിയയുടെ സഹോദരി തളളി. രാവിലെ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ആസിയക്ക് പ്രണയം ഉണ്ടായിരുന്നുവെന്നും മകൻ തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് സഹോദരി ആജിറ പറയുന്നത്.

പ്രൈവറ്റായി പ്ലസ് ടു പഠിക്കുന്നതിന് ഇടയിലാണ് ഇരുപത് കാരനുമായി ആസിയ പ്രണയത്തിലാവുന്നത്. ഭർത്താവും കുട്ടിയുമുണ്ടെന്ന് മറച്ചു വച്ചായിരുന്നു ബന്ധം. എന്നാൽ ഇയാൾ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തിൽനിന്ന് ഒഴിയാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുട്ടിയെ ഒഴിവാക്കാനാണ് ആസിയ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ അമ്മയെ മാത്രമാണ് കസബ പൊലീസ് പ്രതി ചേർത്തിട്ടുള്ളത്

Leave a Reply