ന്യൂ​മാ​ഹി​യി​ലെ കൊ​ല​പാ​ത​കം: ഏ​ഴു പേ​ർ ക​സ്റ്റ​ഡി​യി​ൽ

0

കണ്ണൂർ: ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ കസ്റ്റഡിയിൽ. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. പോലീസിന്‍റെ പ്രത്യേക സംഘം ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം ആ​ണോ അ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ആ​ർ ഇ​ള​ങ്കോ​വ​ൻ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഹ​രി​ദാ​സി​ന്‍റെ ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

ഹ​രി​ദാ​സി​ന് ഇ​രു​പ​തി​ല​ധി​കം വെ​ട്ടേ​റ്റി​ട്ടു​ണ്ട്. മു​റി​വു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കാ​നാ​കാ​ത്ത വി​ധം ശ​രീ​രം വി​കൃ​ത​മാ​ക്കി​യ നി​ല​യി​ലാ​ണ്. ഇ​ട​തു​കാ​ൽ മു​ട്ടി​ന് താ​ഴെ മു​റി​ച്ചു​മാ​റ്റി. വ​ല​ത് കാ​ൽ​മു​ട്ടി​ന് താ​ഴെ നാ​ലി​ട​ങ്ങ​ളി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്. മു​റി​വു​ക​ൾ അ​ധി​ക​വും അ​ര​യ്ക്ക് താ​ഴെ​യാ​ണ്. ഇ​ട​ത് കൈ​യി​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി.

Leave a Reply