Tuesday, June 22, 2021

കിട്ടിയപാടെ പണി കൊടുത്തത് മുംബൈ പോലീസ്;ചോക്സിയെ മർദിച്ച് അവശനാക്കി; കണ്ണുകൾ നീരുവീങ്ങിയ നിലയിലായിരുന്നു

Must Read

ന്യൂഡൽഹി: വായ്പത്തട്ടിപ്പു നടത്തി ഇന്ത്യയിൽനിന്നു മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയെ തട്ടി്കൊണ്ട് പോയത് മുംബൈ പോലീസ്!ഇന്ത്യയിൽ നിന്നുള്ള പൊലീസുകാർ ഉൾപ്പെട്ട സംഘം ആന്റിഗ്വയിൽ നിന്ന് ബോട്ടിൽ റാഞ്ചി കൊണ്ടുപോയ ശേഷം തിങ്കളാഴ്ചയാണ് ഡൊമിനിക്കയിലെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. പിടിയിലായ വാർത്ത പുറത്തു വിട്ടതു ബുധനാഴ്ചയും. ഇതിനിടെ ചോക്സിയെ മർദിച്ച് അവശനാക്കി. കണ്ണുകൾ നീരുവീങ്ങിയ നിലയിലായിരുന്നു. – അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു.

രാജ്യത്തിനു പുറത്തേക്കു വിടുന്നത് ഡൊമിനിക്കൻ കോടതി തടഞ്ഞു. ഇതോടെ ഇയാളെ ഇന്ത്യയ്ക്കു വിട്ടുകിട്ടാൻ വൈകുമെന്നുറപ്പായി.
ഇന്ത്യയിൽനിന്നു മുങ്ങി ആന്റിഗ്വയിലെത്തിയ ചോക്സി കഴി‍ഞ്ഞ ഞായറാഴ്ച അയൽരാജ്യമായ ഡൊമിനിക്കയിലേക്കു കടന്നപ്പോഴാണ് അറസ്റ്റിലായത്. എന്നാൽ, ഇന്ത്യയിലേക്കു കടത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഡൊമിനിക്കയിലേക്കു കൊണ്ടുപോയതെന്നു ചോക്സിയുടെ അഭിഭാഷകൻ ആരോപിച്ചു.

സഹോദരീ പുത്രൻ നീരവ് മോദിയുമായി ചേർന്നു പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ ചോക്സി 2018 ലാണ് ആന്റിഗ്വയിലെത്തിയത്. നിലവിൽ ആന്റിഗ്വൻ പൗരത്വമുള്ള തന്നെ വിട്ടയയ്ക്കരുതെന്നാണ് ചോക്സിയുടെ വാദം. ഇയാളെ രാജ്യത്തിനു പുറത്തുവിടരുതെന്നാണു ഡൊമിനിക്കൻ ഹൈക്കോടതിനിർദേശിച്ചിരിക്കുന്നത്.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News