Friday, June 25, 2021

കൊവിഡ് മരണനിരക്കില്‍ മുംബൈ പ്രാദേശിക ഭരണകൂടം കൃത്രിമത്വം കാണിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കർ

Must Read

മുംബൈ: കൊവിഡ് മരണനിരക്കില്‍ മുംബൈ പ്രാദേശിക ഭരണകൂടം കൃത്രിമത്വം കാണിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍.

ബി.ജെ.പി. ഭരിക്കുന്ന യു.പിയിലും, ബീഹാറിലുമാണ് മരണനിരക്കില്‍ കൃത്രിമത്വം കാണിച്ച് കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുന്നതെന്നും മുംബൈയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിടാന്‍ മാത്രം വലിയ നദികളൊന്നുമില്ലെന്നായിരുന്നു മേയറുടെ മറുപടി.

‘കൊവിഡ് മരണങ്ങളെപ്പറ്റിയുള്ള ഒരു വിവരങ്ങളും മറച്ചുപിടിച്ചിട്ടില്ല. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മുംബൈയിലെ നദികളില്‍ ഒഴുക്കിവിട്ട സംഭവവും ഉണ്ടായിട്ടില്ല. മുംബൈയില്‍ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു രേഖയിലും കൃത്രിമത്വം നടത്തിയിട്ടില്ല,’ മേയര്‍ പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ യു.പിയിലെ ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടന്നത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News