Saturday, November 28, 2020

ഡൽഹിയെ ‘കണ്ടം വഴി ഓടിച്ച്’ മുംബൈ ഇന്ത്യൻസ്; ഇത്തവണ കിരീടം മറ്റാരും സ്വപ്നം കാണേണ്ടതില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പ്രകടനത്തോടെ മുംബൈയുടെ ഫൈനൽ പ്രവേശം

Must Read

വിരട്ടി നേപ്പാൾ പ്രധാനമന്ത്രി; ‘ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം, നിങ്ങളുടെ സഹായം വേണ്ട’

കാഠ്മണ്ഡു: നേപ്പാളിന്റെ ചങ്ക് ദോസ്‌തായിരുന്നു ഇതുവരെ ചൈന. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരിക്കുന്ന നേപ്പാൾ രാഷ്‌ട്രീയത്തിൽ ഗതിവിഗതികൾ തീരുമാനിച്ചിരുന്നത് ചൈനയിലെ ചങ്കുകളായിരുന്നു. ഇന്ത്യയുമായി അതിർത്തി പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ...

‘എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണം’; മുസ്​ലിം യുവാക്കൾക്ക്​ സമാജ്​വാദി പാർട്ടി എം.പിയുടെ ഉപദേശം

ന്യൂഡൽഹി: ലവ്​ ജിഹാദ്​ രാഷ്​ട്രീയ ആയുധം മാത്രമാണെന്നും മുസ്​ലിം യുവാക്കൾ എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണമെന്നും സമാജ്​വാദി പാർട്ടി നേതാവ്​. ഉത്തർപ്രദേശ്​ സർക്കാർ ലവ്​...

ലവ്​ ജിഹാദിനെതിരെ നിയമവുമായി യോഗി സർക്കാർ; ഓർഡിനൻസിന്​ ഗവർണറുടെ അംഗീകാരം

ലഖ്​നോ: ലവ്​ ജിഹാദിനെതിരെ നിയമം പാസാക്കിയ ആദ്യ സംസ്​ഥാനമായി ഉത്തർപ്രദേശ്​. നിർബന്ധിത മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്​ ഗവർണർ അംഗീകാരം നൽകി.യു.പി നിയമവിരുദ്ധ മത...

ദുബൈ: ‘ട്വിസ്റ്റുകൾ’ കാത്തിരുന്നതൊക്കെ വെറുതെയായി. ഡൽഹിയെ ‘കണ്ടം വഴി ഓടിച്ച്’ മുംബൈ ഇന്ത്യൻസ് ഐ.പി.എൽ കലാശപ്പോരിന്. ഫൈനൽ ടിക്കറ്റിനായുള്ള നിർണായക മത്സരത്തിൽ അറേബ്യൻ മണലാരുണ്യത്തെ സാക്ഷിയാക്കി സിക്സർ മഴപെയ്യിച്ച് നീലപ്പട തകർത്താടിയപ്പോൾ, പൊരുതിപോലും നോക്കാതെ തലസ്ഥാന ടീം തോൽവി സമ്മതിച്ചു. ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് തോൽപിച്ചാണ് മുംബൈ ഇന്ത്യൻസ് തുടർച്ചയായ രണ്ടാം സീസണിലും കലാശകൊട്ടിലേക്ക് ചേക്കേറിയത്. സ്കോർ: മുംബൈ ഇന്ത്യൻസ് 200/5, ഡൽഹി ക്യാപിറ്റൽസ് 143/8.
ഇത്തവണ കിരീടം മറ്റാരും സ്വപ്നം കാണേണ്ടതില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പ്രകടനത്തോടെയാണ് മുംബൈയുടെ ഫൈനൽ പ്രവേശം. സ്റ്റോയ്നിസ്, അക്സർ പട്ടേൽ, ബോളിങ്ങിൽ രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ പോരാട്ടവീര്യം മാറ്റിനിർത്തിയാൽ തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 57 റൺസിനാണ് മുംബൈയുടെ വിജയം. ഇനി, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ – സൺറൈസേഴ്സ് ഹൈദരാബാദ് എലിമിനേറ്ററിലെ വിജയികളുമായി ഞായറാഴ്ചയാണ് ഡൽഹിയുടെ രണ്ടാം ക്വാളിഫയർ പോരാട്ടം.

ഒരിക്കൽക്കൂടി എതിർടീമിന്റെ മുൻനിരയിൽ കൊടുങ്കാറ്റ് വിതച്ച ട്രെന്റ് ബോൾട്ട് – ജസ്പ്രീത് ബുമ്ര പേസ് ദ്വയമാണ് മുംബൈയെ ഫൈനലിലേക്ക് നയിച്ചത്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പുറത്തിരുന്ന ബുമ്ര, ഐപിഎൽ കരിയറിൽ തന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായാണ് തിരിച്ചെത്തിയത്. നാല് ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 14 റൺസ് വഴങ്ങി വീഴ്ത്തിയത് നാലു വിക്കറ്റ്! ബോൾട്ട് രണ്ട് ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം ഒൻപത് റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. ക്രുനാൽ പാണ്ഡ്യ, കീറൺ പൊള്ളാർഡ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

201 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ അക്കൗണ്ട് തുറക്കും മുൻപേ മൂന്ന് വിക്കറ്റ് നഷ്ടമായിട്ടും ഡൽഹി 140 കടന്നെങ്കിൽ, നന്ദി പറയേണ്ടത് രണ്ടു പേരോടാണ്. അർധസെഞ്ചുറിയുമായി തിരിച്ചടിക്കാൻ ശ്രമിച്ച മാർക്കസ് സ്റ്റോയ്നിസ് (46 പന്തിൽ 65), അക്സർ പട്ടേൽ (33 പന്തിൽ 42) എന്നിവരോട്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 71 റൺസാണ് ഡൽഹിയെ വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്. 46 പന്തുകൾ നേരിട്ട സ്റ്റോയ്നിസ് ആറു ഫോറും മൂന്നു സിക്സും സഹിതം 65 റൺസെടുത്തു. ഇവർക്കു പുറമെ ഡൽഹി നിരയിൽ രണ്ടക്കത്തിലെത്തിയത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ, കഗീസോ റബാദ എന്നിവർ മാത്രം! അയ്യർ നേടിയത് എട്ടു പന്തിൽ 12 റൺസ്. റബാദ 15 പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു.

മുംബൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡൽഹി അക്കൗണ്ട് തുറക്കും മുൻപേ പവലിയനിലേക്ക് മടങ്ങിയത് ഓപ്പണർമാരുൾപ്പെടെ മൂന്നു പേരാണ്! ഓപ്പണർമാരായ പൃഥ്വി ഷാ, ശിഖർ ധവാൻ, അജിൻക്യ രഹാനെ എന്നിവരാണ് ആദ്യ എട്ടു പന്തിനുള്ളിൽ സം‘പൂജ്യ’രായി പലവിയനിലെത്തിയത്. പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (12 റൺസ്), ഋഷഭ് പന്തും (3 റൺസ്) കൂടി മടങ്ങി ഡൽഹി 5 വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലായതോടെ, ഡൽഹി എത്ര ഓവർ പിടിച്ചുനിൽക്കുമെന്നു പോലും സംശയമുയർന്നു.

എന്നാൽ മാർക്കസ് സ്റ്റോയ്നിസ് അത്രവേഗം തോൽവി വഴങ്ങാൻ തയാറായിരുന്നില്ല. അക്സർ പട്ടേലിനെ കൂട്ടുപിടിച്ച് മാർക്കസ് സ്റ്റോയ്നിസ് മുംബൈ ബോളർമാർക്കു നേരെ ആക്രമണം അഴിച്ചുവിട്ടു. വൈകാതെ സ്റ്റോയ്നിസ് അർധശതകം തികച്ചു. 15 ാം ഓവറിൽ അക്സർ പട്ടേലിന്റെ സിക്സറോടെ ഡൽഹി സ്കോർ 100 കടന്നു. മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയ ഡൽഹി, മാർക്കസ് സ്റ്റോയ്നിസ് – അക്സർ പട്ടേൽ സഖ്യത്തിന്റെ ബാറ്റിങ് മികവിൽ കുതിച്ചു.

ഡൽഹിയുടെ പ്രതീക്ഷകൾ തകർത്ത് 16 ാം ഓവറിൽ ജസ്പ്രീത് ബുമ്ര തുടരെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. 46 പന്തിൽ മൂന്നു സിക്സും ആറു ഫോറുമുൾപ്പെടെ 65 റൺസെടുത്ത സ്റ്റോയ്നിസിനെ ബൗൾഡാക്കിയ ബുമ്ര, മൂന്നാം പന്തിൽ ഡാനിയൽ സാംസിനെ (പൂജ്യം) ക്വിന്റൻ ഡികോക്കിന്റെ കൈകളിലെത്തിച്ചു. നാല് ഓവർ ബോളിങ് പൂർത്തിയാക്കിയ ബുമ്ര 14 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകളാണ് പിഴുതത്. അവസാന ഓവറിൽ അക്സർ പട്ടേലും (33 പന്തിൽ 42 റൺസ്) കീറൺ പൊള്ളാർഡിനു വിക്കറ്റ് നൽകി മടങ്ങി. തുടരെ വിക്കറ്റുകൾ വീണതോടെ തളർന്ന ഡൽഹിയുടെ ഇന്നിങ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസിൽ അവസാനിച്ചു.

നേരത്തെ, ക്യാപ്റ്റൻ രോഹിത് ശർമ ഗോൾഡൻ ഡക്കും വൈസ് ക്യാപ്റ്റൻ കീറൺ പൊള്ളാർഡ് ഡക്കുമായ ഇന്നിങ്സിനൊടുവിലാണ് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനു മുന്നിൽ 201 റൺസ് വിജയലക്ഷ്യമുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 200 റൺസ് നേടിയത്. തകർത്തടിച്ച് അർധസെഞ്ചുറി നേടിയ ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ് സ്കോറർ. 30 പന്തുകൾ നേരിട്ട കിഷൻ, നാലു ഫോറും മൂന്നു സിക്സും സഹിതം 55 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്നിങ്സിലെ അവസാന പന്ത് സിക്സർ പറത്തിയാണ് കിഷൻ അർധസെഞ്ചുറി തികച്ചതും മുംബൈ സ്കോർ 200ൽ എത്തിച്ചതും.

സൂര്യകുമാർ യാദവും അർധസെഞ്ചുറി നേടി. 38 പന്തു നേരിട്ട യാദവ് ആറു ഫോറും രണ്ടു സിക്സും സഹിതം 51 റൺസെടുത്തു. ഡികോക്ക് (25 പന്തിൽ 40), ഹാർദിക് പാണ്ഡ്യ (14 പന്തിൽ പുറത്താകാതെ 37) എന്നിവരും തകർപ്പൻ പ്രകടനം കാഴ്ചവച്ചു. ക്രുനാൽ പാണ്ഡ്യ 10 പന്തിൽ 13 റൺസെടുത്ത് പുറത്തായി.

17–ാം ഓവറിന്റെ ആദ്യ പന്തിൽ ക്രുനാൽ പാണ്ഡ്യ പുറത്തായപ്പോൾ ക്രീസിലെത്തിയ ഹാർദിക്, കഗീസോ റബാദയ്‌ക്കെതിരെ ഹാട്രിക് സിക്സ് സഹിതമാണ് 14 പന്തിൽ 37 റൺസടിച്ചത്. പിരിയാത്ത ആറാം വിക്കറ്റിൽ വെറും 23 പന്തിൽനിന്ന് പാണ്ഡ്യ–കിഷൻ കൂട്ടുകെട്ട് നേടിയത് 60 റൺസാണ്! ഡൽഹിയ്ക്കു വേണ്ടി രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റും, ആൻറിച് നോർജെ, മാർക്കസ് സ്റ്റോയ്നിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

English summary

Mumbai Indians beat Delhi Capitals by 57 runs in the first qualifier for the second consecutive season.

Leave a Reply

Latest News

വിരട്ടി നേപ്പാൾ പ്രധാനമന്ത്രി; ‘ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം, നിങ്ങളുടെ സഹായം വേണ്ട’

കാഠ്മണ്ഡു: നേപ്പാളിന്റെ ചങ്ക് ദോസ്‌തായിരുന്നു ഇതുവരെ ചൈന. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരിക്കുന്ന നേപ്പാൾ രാഷ്‌ട്രീയത്തിൽ ഗതിവിഗതികൾ തീരുമാനിച്ചിരുന്നത് ചൈനയിലെ ചങ്കുകളായിരുന്നു. ഇന്ത്യയുമായി അതിർത്തി പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ...

‘എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണം’; മുസ്​ലിം യുവാക്കൾക്ക്​ സമാജ്​വാദി പാർട്ടി എം.പിയുടെ ഉപദേശം

ന്യൂഡൽഹി: ലവ്​ ജിഹാദ്​ രാഷ്​ട്രീയ ആയുധം മാത്രമാണെന്നും മുസ്​ലിം യുവാക്കൾ എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണമെന്നും സമാജ്​വാദി പാർട്ടി നേതാവ്​. ഉത്തർപ്രദേശ്​ സർക്കാർ ലവ്​ ജിഹാദിനെതിരെ 10 വർഷം തടവുശിക്ഷ നൽകാനുള്ള...

ലവ്​ ജിഹാദിനെതിരെ നിയമവുമായി യോഗി സർക്കാർ; ഓർഡിനൻസിന്​ ഗവർണറുടെ അംഗീകാരം

ലഖ്​നോ: ലവ്​ ജിഹാദിനെതിരെ നിയമം പാസാക്കിയ ആദ്യ സംസ്​ഥാനമായി ഉത്തർപ്രദേശ്​. നിർബന്ധിത മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്​ ഗവർണർ അംഗീകാരം നൽകി.യു.പി നിയമവിരുദ്ധ മത പരിവർത്തന നിരോധന നിയമത്തി​െൻറ ഓർഡിനൻസിൽ ഗവർണർ...

വൈദ്യുത വാഹനവുമായി വോൾവോ; എക്​സ്​.സി 40 റീചാർജ് 2021ൽ

പുതിയ എക്​സ്​.സി 40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയെ 2021 ൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വോൾവോ. കമ്പനിയുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവി എക്​സ്​.സി 40 ​യുടെ വൈദ്യുത പതിപ്പാണിത്​. കഴിഞ്ഞ മാസമാണ് കമ്പനി തങ്ങളുടെ...

കർഷകർക്ക്​ ഭക്ഷണമൊരുക്കി മുസ്​ലിംപള്ളികൾ

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്​ വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന 'ഡൽഹി ചലോ' മാർച്ചിനിടെ ഭക്ഷണമൊരുക്കി മുസ്​ലിം പള്ളികൾ.പള്ളിയിൽ ഭക്ഷണമൊരുക്കുന്നതിൻെറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. സി.എ.എ-എൻ.ആർസി വിരുദ്ധ സമരകാലത്ത്​...

More News