മുംബൈ: മികച്ച നാടകപരമ്പരക്കുള്ള എമ്മി പുരസ്കാരം ഇന്ത്യൻ വംശജനായ റിച്ചി മേത്ത സംവിധാനം ചെയ്ത ഡൽഹി ക്രൈം നേടി. 2012 ഡിസംബറിൽ ഡൽഹിയിലെ ബസിൽ ക്രൂരമായ ബലാത്സംഗത്തിനിരയായ നിർഭയയുടെ കഥ പറയുന്നതാണ് നെറ്റ്ഫ്ലിക്സ് പരമ്പരയായ ഡൽഹി ൈക്രം.
ഈ പുരസ്കാരം ബലാത്സംഗത്തിന് ഇരയായ യുവതിക്കും അവരുടെ മാതാവിനും സമർപ്പിക്കുകയാണെന്ന് അവാർഡ് സ്വീകരിച്ച് റിച്ചി മേത്ത പറഞ്ഞു. അതോടൊപ്പം, പുരുഷന്മാരുടെ അതിക്രമത്തിന് ഇരയാവുക മാത്രമല്ല, അതിന് പരിഹാരം ഇരകൾതന്നെ കാണേണ്ടിവരുന്നു. അവർക്കുകൂടി ഈ സമ്മാനം സമർപ്പിക്കുന്നു.
കഠിനാധ്വാനത്തിെൻറയും കൂട്ടായ്മയുടെയും വിജയമാണിതെന്ന് റിച്ചി മേത്ത പറഞ്ഞു. നൂറുകണക്കിനാളുകളുടെ പ്രതിഫലേച്ഛയില്ലാത്ത പ്രയത്നമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഷെഫാലി ഷാ, റസിക ദുഗൽ, ആദിൽ ഹുസൈൻ, രാജേഷ് തൈലാങ് എന്നിവരാണ് പരമ്പരയിൽ അഭിനയിച്ചത്. 2019ലാണ് നാടകം റിലീസ് ചെയ്തത്. Mumbai: Emmy Award for Best Drama Series of Indian Descent Directed by Nai Richie Mehta, Dalhousie won the crime.