മുംബൈ: 2015-2019 കാലയളവില്‍ ബോംബെ ഐ.ഐ.ടിയിലെ 11 വിഭാഗങ്ങളില്‍ പിഎച്ച്.ഡിക്ക് സംവരണപ്രകാരം പട്ടികവര്‍ഗത്തില്‍പെട്ട വിദ്യാര്‍ഥികളെ പരിഗണിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. അംബേദ്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിളും ഐ.ഐ.ടി വിദ്യാര്‍ഥികളും കലാലയ പ്രവേശനവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നേടിയ രേഖയിലാണ് വെളിപ്പെടുത്തല്‍.
26 വിഭാഗങ്ങളാണ് ഐ.ഐ.ടിയിലുള്ളത്. ഇവയില്‍ 50 ശതമാനം സീറ്റുകള്‍ പട്ടിക ജാതി-വര്‍ഗ, ഒ.ബി.സി വിഭാഗങ്ങളടക്കമുള്ളവര്‍ക്ക് സംവരണം െചയ്തതാണ്. 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്കുന്നവര്ക്ക്, ഒ.ബി.സിക്ക് 27 ശതമാനം, പട്ടികജാതി 15 ശതമാനം, പട്ടികവര്‍ഗം 7.5 ശതമാനം, അംഗവൈകല്യമുള്ളവര്‍ക്ക് അഞ്ചു ശതമാനം എന്നിങ്ങനെയാണ് സംവരണം. എന്നാല്‍, 2015-2019 കാലയളവില്‍ 30 ശതമാനം സംവരണമേ ഐ.ഐ.ടി ബോംബെ നടപ്പാക്കിയുള്ളൂ. 2,874 സീറ്റുകളില്‍ 71.6 ശതമാനം പിഎച്ച്.ഡി വിദ്യാര്‍ഥികളും ജനറല്‍ കാറ്റഗറയില്നിന്നുള്ളവരാണ്. 19.2 ശതമാനം പേര് ഒ.ബി.സി, 7.5 ശതമാനം പട്ടികജാതി, 1.6 ശതമാനം പട്ടികവര്‍ഗ വിഭാഗങ്ങളില്നിന്നുള്ളര്ക്കേ സീറ്റ് ലഭിച്ചുള്ളൂ.Mumbai: During the period 2015-2019, the Ph.D. Students belonging to Scheduled Castes are considered as per Dick reservation. In the non-disclosure.