എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിക്ക് ചരിത്ര ജയം; ഗോളടിച്ച് റെക്കോര്‍ഡിട്ട് രാഹുല്‍ ബെക്കേ

0

റിയാദ്: എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിക്ക് ചരിത്ര വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ മുംബൈ ഒന്നിനെതിരെ രണ്ട് ഗോളിന് ഇറാഖ് ക്ലബ് എയര്‍ ഫോഴ്‌സിനെ തോല്‍പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു മുംബൈയുടെ വിജയം. രണ്ടാം പകുതിയിലായിരുന്നു മൂന്നുഗോളും. ഡീഗോ മൗറീസിയോയും രാഹുല്‍ ബെക്കേയുമാണ് മുംബൈയുടെ സ്‌കോറര്‍മാര്‍. ഹമ്മദി അഹ്മ്മദാണ് എയര്‍ ഫോഴ്‌സിന്റെ ഒരു ഗോള്‍ നേടിയത്.

അഞ്ച് പ്രതിരോധതാരങ്ങളുമായി കളിച്ച എയര്‍ഫോഴ്‌സിന് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. 19 ഷോട്ടുകളും അവര്‍ ലക്ഷ്യത്തിലേക്ക് പായിച്ചു. എന്നാല്‍ ഒരെണ്ണം മാത്രമാണ് ഗോള്‍വര കടന്നത്. മറുവശത്ത് മുംബൈ ആറ് ഷോട്ടില്‍ ഒതുങ്ങി. പന്തടക്കത്തിലും എയര്‍ ഫോഴ്‌സ് തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ ആദ്യപാതിയില്‍ അവരെ പ്രതിരോധിച്ച് നിര്‍ത്താന്‍ മുംബൈക്കായി. 59-ാം മിനിറ്റില്‍ എയര്‍ ഫോഴ്‌സിന്റെ ആക്രമണത്തിന് ഫലമുണ്ടായി. ഹമ്മാദിയുടെ ഗോള്‍ പിറന്നു.

Leave a Reply