Wednesday, January 20, 2021

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

Must Read

പെൺകുട്ടികളുടെ വിവാഹപ്രായം വിലയിരുത്താൻ നിയോഗിച്ച സമിതി കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം വിലയിരുത്താൻ നിയോഗിച്ച സമിതി കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. വിവാഹപ്രായം ഉയർത്തണമെന്ന ആവശ്യം സമിതി ശക്തമായി ഉന്നയിച്ചതായാണ് സൂചനകൾ....

ശ്രീലങ്കൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങി

കൊളംബോ: ശ്രീലങ്കൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്.

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോൺഡ്രേ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഹെർനാൻ സന്റാന മൂന്നാം ഗോൾ നേടി.

സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചാണ് മുംബൈ വിജയം സ്വന്തമാക്കിയത്. ഗോളടിച്ചില്ലെങ്കിലും ഹ്യൂഗോ ബൗമസാണ് കളി നിയന്ത്രിച്ചത്. പ്ലേ മേക്കറുടെ റോളിൽ ബൗമസ് നിറഞ്ഞു കളിച്ചതോടെ ഈസ്റ്റ് ബംഗാളിന് പിടിച്ചുനിൽക്കാനായില്ല. ഇന്നത്തെ പ്രകടനത്തിലൂടെ ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് ചെയ്ത താരം എന്ന റെക്കോഡ് താരം സ്വന്തമാക്കി. ഹ്യൂഗോ ബൗമസ് തന്നെയാണ് ഇന്നത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.

ഇരുടീമുകളും തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ചുതുടങ്ങി. മലയാളി താരം മുഹമ്മദ് ഇർഷാദ് ഈസ്റ്റ് ബംഗാൾ ടീമിൽ ഇടം നേടി. മത്സരം തുടങ്ങി ഉടൻ തന്നെ ഈസ്റ്റ് ബംഗാൾ നായകൻ ഡാനിയൽ ഫോക്സ് പരിക്കേറ്റ് പുറത്തായത് ടീമിനെ ബാധിച്ചു.

എട്ടാം മിനിട്ടിൽ ഹ്യൂഗോ ബൗമസിന്റെ കിടിലൻ ഷോട്ട് ഈസ്റ്റ് ബംഗാൾ ഗോളി മജുംദാർ സുന്ദരമായി സേവ് ചെയ്തു. 18-ാം മിനിട്ടിൽ ഈസ്റ്റ് ബംഗാളിന്റെ റഫീക്ക് എടുത്ത ഒരു ലോങ് റേഞ്ചർ മുംബൈ നായകൻ അമരീന്ദർ സിങ് തട്ടിയകറ്റി. അതിനുപിന്നാലെ നടന്ന കൗണ്ടർ അറ്റാക്കിലൂടെ മുംബൈ ആദ്യ ഗോൾ നേടി.

മനോഹരമായ ടീം ഗെയിമിലൂടെയാണ് മുംബൈ ഗോൾ നേടിയത്. 21-ാം മിനിട്ടിൽ സൂപ്പർ താരം ആദം ലെ ഫോൺഡ്രേ അനായാസേന ഗോൾ നേടി മുംബൈയ്ക്ക് ലീഡ് സമ്മാനിച്ചു. ഹ്യൂഗോ ബൗമസിന്റെ തകർപ്പൻ പാസിന്റെ ബലത്തിലാണ് ഫോൺഡ്രേ സ്കോർ ചെയ്തത്.

ഗോൾ വഴങ്ങിയ ശേഷം ബംഗാളിന്റെ ആത്മവിശ്വാസം കുറഞ്ഞു. നിരന്തരം പ്രതിരോധത്തിൽ വിള്ളലുകൾ വന്നു. മുന്നേറ്റ നിരയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല.

രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ മുംബൈ വീണ്ടും ഈസ്റ്റ് ബംഗാൾ വല ചലിപ്പിച്ചു. ആദം ലെ ഫോൺഡ്രേ തന്നെയാണ് വീണ്ടും മുംബൈയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. താരത്തെ പെനാൽട്ടി ബോക്സിനുള്ളിൽ വെച്ച് ഈസ്റ്റ് ബംഗാൾ ഗോളി മജുംദാർ ഫൗൾ ചെയ്തു. അതിന് ലഭിച്ച പെനാൽട്ടി ഫോൺഡ്രേ അനായാസേന വലയിലെത്തിച്ചു.

പത്തുമിനിട്ടിനുശേഷം ഹെർനാൻ സന്റാന മികച്ച ഒരു ഷോട്ടിലൂടെ മുംബൈയ്ക്കായി മൂന്നാം ഗോൾ നേടി. ഇതോടെ ഈസ്റ്റ് ബംഗാൾ തകർന്ന് തരിപ്പണമായി. തുടർച്ചായി പിഴവുകൾ വരുത്തി ബംഗാൾ രണ്ടാം പകുതിയിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ടീമിനായില്ല. ജെജെ ലാൽ പെഖുലയുൾപ്പെടെയുള്ളവർ പകരക്കാരായെത്തിയിട്ടും ഈസ്റ്റ് ബംഗാളിന് ഒരു ഗോൾ പോലും നേടാനായില്ല. ഈ സീസണിൽ ഇതുവരെ ഗോൾ നേടാത്ത ടീം എന്ന നാണംകെട്ട റെക്കോഡും ഈസ്റ്റ് ബംഗാളിന് ലഭിച്ചു.

English summary

Mumbai City FC won the Indian Super League by a huge margin

Leave a Reply

Latest News

പെൺകുട്ടികളുടെ വിവാഹപ്രായം വിലയിരുത്താൻ നിയോഗിച്ച സമിതി കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം വിലയിരുത്താൻ നിയോഗിച്ച സമിതി കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. വിവാഹപ്രായം ഉയർത്തണമെന്ന ആവശ്യം സമിതി ശക്തമായി ഉന്നയിച്ചതായാണ് സൂചനകൾ....

ശ്രീലങ്കൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങി

കൊളംബോ: ശ്രീലങ്കൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്. കൂട്ടിയിടിയുടെ...

More News