Monday, September 28, 2020

സുഷന്തിന്റെ മരണം: നടി റിയ ചക്രവര്‍ത്തി അറസ്റ്റിൽ

Must Read

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ...

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി ഔഡി

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി എത്തിയിരിക്കുകയാണ് ഔഡി. നിരവധി സവിശേഷതകളുമായാണ് പുതിയ Q5 സ്‌പോര്‍ട്‌ബാക്ക് എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഔഡി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എഞ്ചിന്‍ 2.0...

ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

  ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസറുമായാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വരുന്നത്.ഡ്യുവല്‍ നാനോ സിം...

മുംബൈ: നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് റിയയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസമായി റിയയെ ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതിനൊടുവിലാണ് നടി അറസ്റ്റിലായിരിക്കുന്നത്. റിയയുടെ സഹോദരനായ ഷൗവിക് ചക്രവര്‍ത്തിയെ കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു.
എന്‍ഡിപിഎസ് നിയമത്തിലെ 8(സി), 20(ബി), 27(എ), 28, 29 വകുപ്പുകള്‍ ചുമത്തിയാണ് റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലഹരി മരുന്ന് ഇടപാടുകാരുമായി റിയ ചക്രവര്‍ത്തിക്ക് ബന്ധമുണ്ട് എന്നത് വ്യക്തമായിട്ടുണ്ടെന്നും അതിനാലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും ബീഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ പ്രതികരിച്ചു.ഷൗവികിന്റെ മുംബൈയിലെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. ഷൗവികിന്റെ ലാപ് ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.നടന്‍ സുശാന്ത് സിംഗ് രാജ് പുത്തിന്റെ കേസുമായി ബന്ധപ്പെട്ടാണ് ലഹരി ഇടപാടുകള്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നത്. റിയ ചക്രവര്‍ത്തി ലഹരി ഇടപാടുകാരുമായി നടത്തിയ വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ നേരത്തെ എന്‍സിബിക്ക് ലഭിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലും പ്രചരിക്കുകയുണ്ടായി. സുശാന്തിന് റിയ ലഹരിമരുന്ന് നല്‍കിയിരുന്നതായി നടന്റെ കുടുംബം അടക്കം ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ ജീവിതത്തില്‍ ഒരിക്കലും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിന് ലഹരി നല്‍കിയിട്ടില്ലെന്നുമാണ് റിയ ചക്രവര്‍ത്തി അവകാശപ്പെടുന്നത്.

Mumbai: Actress Riya Chakraborty has been arrested. Riya Narcotics is in a case related to drug dealing

Leave a Reply

Latest News

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ...

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി ഔഡി

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി എത്തിയിരിക്കുകയാണ് ഔഡി. നിരവധി സവിശേഷതകളുമായാണ് പുതിയ Q5 സ്‌പോര്‍ട്‌ബാക്ക് എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഔഡി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എഞ്ചിന്‍ 2.0 ലിറ്റര്‍ ടര്‍ബോ ഡീസലായിരിക്കും, ഇത് 204...

ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

  ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസറുമായാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വരുന്നത്.ഡ്യുവല്‍ നാനോ സിം വരുന്ന ടെക്‌നോ സ്പാര്‍ക്ക് 6 ആന്‍ഡ്രോയിഡ്...

പതിനാല് വയസുകാരനായ സഞ്ജുവിനോട് അടുത്ത ധോണി ആകുമെന്ന് പറഞ്ഞിരുന്നതായി ശശി തരൂര്‍

  പതിനാല് വയസുകാരനായ സഞ്ജുവിനോട് അടുത്ത ധോണി ആകുമെന്ന് പറഞ്ഞിരുന്നതായി ശശി തരൂര്‍. ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ഐതിഹാസികമായ ജയത്തിന് പിന്നാലെയാണ് പ്രതികരണവുമായി സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരം എംപി കൂടിയായ ശശി തരൂര്‍ രംഗത്ത്...

കോൺഗ്രസ് പുന:സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് പുന:സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്ന് കെ മുരളീധരൻ. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫിൽ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

More News