Sunday, September 20, 2020

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസ്; നടിയും റിയ ചക്രവര്‍ത്തി കുറ്റസമ്മതം നടത്തി

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

മുംബയ്: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസന്വേഷണത്തില്‍ നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവര്‍ത്തി കുറ്റസമ്മതം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മുന്നില്‍ ഇന്നലെ ചോദ്യം ചെയ്യലിനായി ഹാജരായപ്പോഴാണ് റിയ കുറ്റസമ്മതം നടത്തിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുശാന്തിന് ലഹരി മരുന്ന് ലഭിച്ചിരുന്നെന്ന് അറിയാമായിരുന്നുവെന്ന് റിയ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. തന്റെ സഹോദരന്‍ ഷോവിക്ക് ചക്രവര്‍ത്തിക്കും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയ്ക്കും മയക്കുമരുന്നു കടത്തുകാരുമായി ബന്ധമുണ്ടായിരുന്നെന്നും അവര്‍ക്ക് എവിടെ നിന്ന് എങ്ങനെ മരുന്നുകള്‍ ലഭിക്കുന്നു എന്നതടക്കമുളള വിവരങ്ങള്‍ തനിക്കറിയാമായിരിന്നുവെന്നും റിയ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
മാര്‍ച്ച്‌ 17 മുതല്‍ സാമുവല്‍ മിറാന്‍ഡ മയക്കുമരുന്ന് ഡീലര്‍ സയിദില്‍ നിന്ന് ഡ്രഗ്സ് വാങ്ങിയതായും താരം സമ്മതിച്ചിട്ടുണ്ട്. നേരത്തേ നടത്തിയ ഡ്രഗ് ചാറ്റുകളെല്ലാം ശരിയാണെന്നും സഹോദരന്‍ വഴിയാണ് സുശാന്തിന് മരുന്നുകള്‍ എത്തിച്ചതെന്നും റിയ പറഞ്ഞെന്നാണ് വിവരം. ഇതോടൊപ്പം അറസ്റ്റിലായ ഡ്രഗ് ഡീലര്‍ ബാഷിതില്‍ നിന്നും ഷോവിക്ക് മരുന്ന് വാങ്ങിയിരുന്നതായും ഇയാള്‍ ഒരു തവണ തങ്ങളുടെ വീട്ടില്‍ വന്നിരുന്നതായും നടി സമ്മതിച്ചു. ഷോവിക്കിനെയും മിറാന്‍ഡയെയും വെള്ളിയാഴ്ച നര്‍ക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ സുശാന്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്തിനെയും അറസ്റ്റ് ചെയ്തു. ദീപേഷ് മയക്കുമരുന്ന് മരുന്ന് സംഘത്തിലെ പ്രധാനിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതും പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റിയയ്ക്ക് സമന്‍സ് നല്‍കിയതും. അടുത്ത ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലഹരി മരുന്ന് സ്വയം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതിനാലാണ് റിയയോട് ഇന്നും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതില്‍ വ്യക്തത വന്നാല്‍ പിന്നാലെ അറസ്റ്റുണ്ടായേക്കും. ഷോവിക്കിനെയും മിറാന്‍ഡയെയും സെപ്തംബര്‍ ഒന്‍പതു വരെ എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.

Mumbai: Actress and Sushant’s girlfriend Riya Chakraborty has reportedly confessed in a drug case related to Sushant Singh Rajput’s death.

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News