Sunday, September 26, 2021

മുംബൈയിലെ സാകി നാകയില്‍ ടെംപോ ട്രാവലറില്‍ ക്രൂരമായ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായ യുവതി ചികിത്സയിലിരിക്കേ മരണമടഞ്ഞു

Must Read

മുംബൈ: മുംബൈയിലെ സാകി നാകയില്‍ ടെംപോ ട്രാവലറില്‍ ക്രൂരമായ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായ യുവതി ചികിത്സയിലിരിക്കേ മരണമടഞ്ഞു.33 മണിക്കൂറോളം ജീവനുവേണ്ടി നടത്തിയ പോരാട്ടം ബാക്കിയാക്കിയാണ് 30 കാരി മരണമടഞ്ഞത്. ബലാത്സംഗത്തിനു ശേഷം യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി ക്രൂരമായ ആക്രമണമാണ് പ്രതി നടത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യുവതിയെ സാകി നാകയിലെ ഖൈറാണി റോഡില്‍ അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തിയത്. റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ടെംപോയിലാണ് പീഡനം നടന്നതെന്ന് പോലീസ് കണ്ടെത്തി. ഒരു സ്്രതീയെ ഒരാള്‍ മര്‍ദ്ദിക്കുന്നുവെന്ന വിവരം കിട്ടിയാണ് പോലീസ് സ്ഥലത്തെത്തിയത്. രക്തത്തില്‍ കുളിച്ച്‌ റോഡില്‍ കിടന്ന യുവതിയെയാണ് പോലീസ് കണ്ടെത്തിയത്. ഉടന്‍തന്നെ രാജവാഡിയിലെ ആശുപത്രിയില്‍ എത്തിച്ചു.

വാഹനത്തിനുള്ളിലും രക്തക്കറ കണ്ടെത്തിയിരുന്നു. പ്രതിയായ മോഹന്‍ ചൗഹാന്‍ (45) മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടുകയും ചെയ്തിരുന്നു

Leave a Reply

Latest News

പാചകവാതക സിലിൻഡർ വിതരണ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ സഹായിയെ (ഡെലിവറി ബോയി)യും മാനേജ്മെന്റു തന്നെ നിയമിക്കണമെന്ന് കളക്ടറുടെ നിർദേശം

പാചകവാതക സിലിൻഡർ വിതരണ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ സഹായിയെ (ഡെലിവറി ബോയി)യും മാനേജ്മെന്റു തന്നെ നിയമിക്കണമെന്ന് കളക്ടറുടെ നിർദേശം. ജില്ലയിലെ എല്ലാ ഏജൻസികൾക്കും ഇതു സംബന്ധിച്ച...

More News