Monday, December 6, 2021

മുല്ലപ്പെരിയാര്‍ ആലോചനാ യോഗങ്ങളില്‍ തന്നെ പങ്കെടുപ്പിക്കാത്തത്‌ കടുത്ത അവകാശ ലംഘനമാണെന്ന്‌ ഡീന്‍ കുര്യാക്കോസ്‌

Must Read

കട്ടപ്പന: മുല്ലപ്പെരിയാര്‍ ആലോചനാ യോഗങ്ങളില്‍ തന്നെ പങ്കെടുപ്പിക്കാത്തത്‌ കടുത്ത അവകാശ ലംഘനമാണെന്ന്‌ ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്‌. അണക്കെട്ടില്‍ പ്രവേശിക്കുന്നത്‌ പോലീസിനെ ഉപയോഗിച്ചു തടഞ്ഞ ജില്ലാ കലക്‌ടറുടെ നടപടിക്കെതിരേ ലോക്‌സഭാ സ്‌പീക്കര്‍ക്കു പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കലക്‌ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയ്‌ക്ക്‌ സര്‍ക്കാര്‍ മറുപടി പറയണം. ഡാമിലെ ജലനിരപ്പിന്റെ സ്‌ഥിതി കാണാന്‍ മുല്ലപ്പെരിയാറിലേക്ക്‌ പോയപ്പോള്‍ പോലീസിനെ ഉപയോഗിച്ച്‌ തടഞ്ഞു. കലക്‌ടറുടെ അനുമതി ഇല്ലെന്നാണ്‌ പോലീസ്‌ പറഞ്ഞത്‌. കലക്‌ടറെ വിളിച്ചിട്ടും നടപടി ഉണ്ടായില്ല. ഒന്നര മണിക്കൂര്‍ വനത്തിനുള്ളില്‍ നിന്നശേഷം മടങ്ങിപ്പോരേണ്ടി വന്നു. ഇത്‌ ഒരു ജനപ്രത്രിനിധിയോടും കാണിക്കാന്‍ പാടില്ല. കലക്‌ടര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഡീന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ്‌ സി.പി. മാത്യു, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ മനോജ്‌ മുരളി, കട്ടപ്പന നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ജോയി അനിത്തോട്ടം എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Latest News

നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍

കൊച്ചി: നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍. അയല്‍വാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സിന്ധു ബുധനാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും...

More News