മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രിയിൽ തമിഴ്നാട് വീണ്ടും തുറന്നു

0

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രിയിൽ തമിഴ്നാട് വീണ്ടും തുറന്നു. ഇന്ന് എട്ട് ഷട്ടറുകളാണ് തുറന്നത്. രാത്രിയിൽ നാലും രാവിലെ നാലുമായി എട്ടു ഷട്ടറുകൾ തുറന്നു.

ഇ​തോ​ടെ തു​റ​ന്ന ഷ​ട്ട​റു​ക​ളു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി. 60 സെ​ന്‍റി​മീ​റ്റ​ര്‍ വീ​ത​മാ​ണ് ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141 അ​ടി ക​വി​ഞ്ഞ​തോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. നി​ല​വി​ൽ 141.90 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്.

സെ​ക്ക​ൻ​ഡി​ൽ 7,141 ഘ​ന​യ​ടി വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. അ​തേ സ​മ​യം മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും രാ​ത്രി കാ​ല​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തി​നെ​തി​രെ കേ​ര​ളം സു​പ്രീം കോ​ട​തി​യി​ലേ​ക്ക്. സു​പ്രീം കോ​ട​തി​യു​ടെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച പു​തി​യ അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡാം ​തു​റ​ന്ന​തോ​ടെ പെ​രി​യാ​ർ തീ​ര​ത്തെ മ​ഞ്ചു​മ​ല, ക​ട​ശി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യി​രു​ന്നു. രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്ന​ത് പ​തി​വാ​യ​തി​നാ​ല്‍ കി​ട​ന്നു​റ​ങ്ങാ​ന്‍ പോ​ലും ഭ​യ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

Leave a Reply