Thursday, July 29, 2021

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയെ പിടികൂടി

Must Read

മുക്കം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയെ മുക്കം പോലീസ് പിടികൂടി. നെല്ലിക്കാപറമ്പ്-പന്നിക്കോട് റോഡിലുള്ള ആക്രിക്കടയിലെ ജോലിക്കാരനായ തഞ്ചാവൂർ സ്വദേശി അറുമുഖൻ എന്ന ചിന്നസ്വാമിയെയാണ് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടിയത്. പ്രതിക്കെതിരേ പോക്സോ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞദിവസം ചൈൽഡ് ലൈൻ കൗൺസലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. മുക്കം ഇൻസ്പെക്ടർ കെ.പി. അഭിലാഷ്, എസ്.ഐ. സാജു, വനിതാ സിവിൽ പോലീസ് ഓഫീസറായ സ്വപ്ന, ശ്രീകാന്ത്, രതീഷ്, ഷിംജിത്ത് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News