Sunday, October 17, 2021

പൂര്‍ണ ഗര്‍ഭിണിയായ കാമുകിയെയും മകനെയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി വെട്ടിച്ചിറ പുന്നത്തല ചാലിയത്തൊടി മുഹമ്മദ്‌ ഷരീഫിന്‌ ഇരട്ട ജീവപര്യന്തം ജയില്‍ശിക്ഷ

Must Read

മഞ്ചേരി : പൂര്‍ണ ഗര്‍ഭിണിയായ കാമുകിയെയും മകനെയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി വെട്ടിച്ചിറ പുന്നത്തല ചാലിയത്തൊടി മുഹമ്മദ്‌ ഷരീഫിന്‌ (42) ഇരട്ട ജീവപര്യന്തം ജയില്‍ശിക്ഷ.
മറ്റു വിവിധ വകുപ്പുകള്‍ പ്രകാരമുള്ള 10 വര്‍ഷം കഠിനതടവിനു ശേഷമാകും ഇരട്ട ജീവപര്യന്തം ശിക്ഷ തുടങ്ങുകയെന്ന്‌ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (ഒന്ന്‌) യുടെ ചുമതലയുള്ള ജഡ്‌ജി ടോമി വര്‍ഗീസ്‌ വിധിന്യായത്തില്‍ വ്യക്‌തമാക്കി. ഇതിനു പുറമേ 2.75 ലക്ഷം രൂപ പിഴയടയ്‌ക്കണം.
കാടാമ്പുഴ തുവ്വപ്പാറ പുലിക്കണ്ടം വലിയപീടിയേക്കല്‍ മരക്കാരുടെ മകള്‍ ഉമ്മു സല്‍മ (26), ഉമ്മു സല്‍മയുടെ മകന്‍ മുഹമ്മദ്‌ ദില്‍ഷാദ്‌ (7) എന്നിവരാണു കൊല്ലപ്പെട്ടത്‌. കാരക്കോട്‌ മേല്‍മുറിയിലെ വീട്ടിലായിരുന്നു രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥിയായ മകനുമൊത്ത്‌ ഉമ്മു സല്‍മയുടെ താമസം. നേരത്തെ മൂന്നു വിവാഹം കഴിച്ച ഉമ്മു സല്‍മ തന്നെ പതിവായി കാണാനെത്തിയിരുന്ന മുഹമ്മദ്‌ ഷരീഫില്‍നിന്നു ഗര്‍ഭം ധരിച്ചു. പ്രസവശേഷം ഒരുമിച്ച്‌ താമസിക്കണമെന്ന്‌ ഉമ്മു സല്‍മ നിര്‍ബന്ധം പിടിച്ചു. തന്റെ അവിഹിതബന്ധം ഭാര്യ അറിയുമെന്ന ഭീതിയാണ്‌ മുഹമ്മദ്‌ ഷരീഫിനെ കൊലപാതകത്തിനു പ്രേരിപ്പിച്ചത്‌.
2017 മേയ്‌ 22-നു രാവിലെ ഉമ്മു സല്‍മയുടെ വീട്ടിലെത്തിയ ഇയാള്‍ അവരെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട ദില്‍ഷാദിനെും ഷാള്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്തി. ഇരുവരുടെയും കൈത്തണ്ടയിലെ ഞരമ്പ്‌ മുറിക്കുകയും ചെയ്‌തു. അക്രമത്തിനിടെ ഉമ്മു സല്‍മ പ്രസവിച്ചു. ഈ കുഞ്ഞും മരണപ്പെട്ടു.
മേയ്‌ 25-നു വീടിനകത്തു നിന്നു ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ്‌ മൃതദേഹങ്ങള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഉമ്മു സല്‍മയുടെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌.
ഇന്ത്യന്‍ ശിക്ഷാനിയമം 449 പ്രകാരം അഞ്ചു വര്‍ഷം കഠിന തടവ്‌, 25000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസത്തെ അധിക തടവ്‌, 316 വകുപ്പ്‌ പ്രകാരം പത്തു വര്‍ഷം കഠിന തടവ്‌, 50000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ആറുമാസം അധിക തടവ്‌. ഈ ശിക്ഷകള്‍ ഒരുമിച്ചനുഭവിച്ചാല്‍ മതി. എന്നാല്‍ ഈ പത്തുവര്‍ഷത്തെ തടവിന്‌ ശേഷമായിരിക്കും ഇരട്ട കൊലപാതകത്തിന്‌ 302 വകുപ്പ്‌ പ്രകാരമുള്ള ഇരട്ട ജീവപര്യന്തം തടവുശിക്ഷ തുടങ്ങുക. ഒരു ലക്ഷം രൂപ വീതം പിഴ, പിഴയടയ്‌ക്കാത്ത പക്ഷം ഒരു വര്‍ഷം വീതം അധിക തടവും അനുഭവിക്കണം. കസ്‌റ്റഡിയില്‍ കഴിഞ്ഞ നാലു വര്‍ഷം ശിക്ഷയില്‍ ഇളവനുവദിച്ചു.

Leave a Reply

Latest News

കൂട്ടിക്കൽ ടൗണിനെ തകർത്തുകളഞ്ഞ വെള്ളപ്പൊക്കം 1957 ജൂലൈ ആണോ ആഗസ്റ്റ് ആണോ എന്ന് കൃത്യമായി ഓർമയില്ല. ഒന്നു ഉറപ്പായും ഓർമയുണ്ട്. അന്നൊരു ശനിയാഴ്ച ആയിരുന്നു; ഏതോ വൻ ദുരന്തം മുൻകൂട്ടി കണ്ടതുപോലെ കാക്കകൾ...

ഉരുൾപൊട്ടി പുല്ലകയാറിലെ ജലനിരപ്പുയർന്ന്​ ചപ്പാത്ത്​ പാലം മൂടി വെള്ളമൊഴുകുന്നത്​ കൂട്ടിക്കലിലെ പതിവ്​ മഴക്കാലക്കാഴ്ചയാണ്​. മലവെള്ളം ടൗണി​ലെ കടകളെ വിഴുങ്ങിയൊഴുകുന്നത്​ ആറ്​ ദശകത്തിനിടെ കണ്ടതായി ആരുടെയും ഓർമയിലില്ല....

More News