Monday, June 21, 2021

മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും ഡ്രൈവിങ് റെഗുലേഷനുകളും ഇനി വിരൽത്തുമ്പിൽ; ഓൺലൈനായി ഫീസടച്ചാൽ പെർമിറ്റ് ലഭിക്കുംവിധം മോട്ടോർ വാഹനവകുപ്പിക്കറെ ചെക്പോസ്റ്റുകൾ ഓൺലൈനാകുന്നു

Must Read

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ഡ്രൈ​വി​ങ്​ റെ​ഗു​ലേ​ഷ​നു​ക​ളും ഇ​നി വി​ര​ൽ​ത്തു​മ്പി​ൽ. ‘മോ​േ​ട്ടാ​ർ വെ​ഹി​ക്കി​ൾ ആ​ക്​​ട്​ ആ​ൻ​ഡ്​​ റൂ​ൾ​സ്’ എ​ന്ന പേ​രി​ലെ മൊ​ബൈ​ൽ ആ​പ്പി​ലാ​ണ്​ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ആ​ശ്ര​യി​ക്കാ​വു​ന്ന​വി​ധം വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ലെ അ​സി​സ്​​റ്റ​ൻ​റ്​ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ സി.​എം. അ​ബ്ബാ​സാ​ണ്​ ആ​പ്​ വി​ക​സി​പ്പി​ച്ച​ത്. ലോ​ ഗോ മ​​ന്ത്രി ആ​ൻ​റ​ണി രാ​ജു പ്ര​കാ​ശ​നം ചെ​യ്​​തു. അ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും റോ​ഡ് ടാ​ക്സ് ഷെ​ഡ്യൂ​ളു​ക​ളും ഡ്രൈ​വി​ങ്​ റെ​ഗു​ലേ​ഷ​നു​ക​ളും ബ​ന്ധ​പ്പെ​ട്ട കേ​സ് നി​യ​മ​ന​ങ്ങ​ളും ഓ​ഫ്‌ ലൈ​ൻ മൊ​ബൈ​ൽ വ​ഴി ല​ഭ്യ​മാ​കും.

ഒാ​ൺ​ലൈ​നാ​യി ഫീ​സ​ട​ച്ചാ​ൽ പെ​ർ​മി​റ്റ്​ ല​ഭി​ക്കും​വി​ധം മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പി​െൻറ ചെ​ക്​​പോ​സ്​​റ്റു​ക​ൾ ഒാ​ൺ​ലൈ​നാ​കു​ന്നു.

ഒാ​ൺ​ലൈ​ൻ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്​ വ​ഴി സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തേ​ക്ക​ും പു​റ​ത്തേ​ക്കു​മു​ള്ള ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍ക്കും ബ​സു​ക​ള്‍ക്കും ചെ​ക്​​പോ​സ്​​റ്റു​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ൾ വ​രി​നി​ൽ​ക്കാ​തെ വേ​ഗ​ത്തി​ൽ ക​ട​ന്നു​പോ​കാം.

പ​ണ​മി​ട​പാ​ട്​ ഒ​ഴി​വാ​കു​ന്ന​തി​ലൂ​ടെ ചെ​ക്​​പോ​സ്​​റ്റു​ക​ളി​ലെ ഇ​ട​നി​ല​ക്കാ​രെ​യും ഒ​പ്പം ക്ര​മ​ക്കേ​ടു​ക​ളും ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ്​ മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പി​െൻറ വി​ല​യി​രു​ത്ത​ൽ. ഇ​തി​നു​പു​റ​െ​മ പെ​ര്‍മി​റ്റു​ക​ള്‍ എ​വി​ടെ​െ​വ​ച്ചും ഓ​ണ്‍ലൈ​നി​ല്‍ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യും. എ​ട്ട്​ ജി​ല്ല​ക​ളി​ലാ​യി 19 ചെ​ക്​​പോ​സ്​​റ്റു​ക​ളാ​ണ്​ മോ​േ​ട്ടാ​ർ​വാ​ഹ​ന​വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക്​ യാ​ത്ര പു​റ​​​പ്പെ​ടു​േ​മ്പാ​ൾ​ത​ന്നെ പെ​ർ​മി​റ്റ്​ എ​ടു​ക്കാ​നാ​കും. ചെ​ക്​​പോ​സ്​​റ്റി​ൽ ഇ​വ ഹാ​ജ​രാ​ക്കി ക​ട​ന്നു​പോ​കാം. മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന കോ​ൺ​ട്രാ​ക്​​റ്റ്​ കാ​ര്യേ​ജ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ സ്‌​പെ​ഷ​ല്‍ പെ​ര്‍മി​റ്റി​ന് വാ​ഹ​ൻ സോ​ഫ്​​റ്റ്​​വെ​യ​റി​ൽ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മു​മ്പ്​​ ബ​ന്ധ​പ്പെ​ട്ട ചെ​ക്​​പോ​സ്​​റ്റു​ക​ളി​ൽ നി​ന്നാ​ണ്​ പെ​ർ​മി​റ്റ്​ ന​ൽ​കി​യി​രു​ന്ന​ത്.

ഇ​തി​ന് പ​ക​രം വാ​ഹ​നം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ഓ​ഫി​സി​ലേ​ക്ക് ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷ ന​ല്‍കു​ക​യാ​ണ്​ വേ​ണ്ട​ത്. അ​ത​ത് ആ​ര്‍.​ടി.​ഒ​മാ​ർ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കും.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News