നാദാപുരം പേരോട് ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ആത്മഹത്യ ചെയ്ത നിലയിൽ

0

കോഴിക്കോട്∙ നാദാപുരം പേരോട് ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ആത്മഹത്യ ചെയ്ത നിലയിൽ. സുബീന മുംതാസിനെ (29) ആണ് വാണിമേൽ നരിപ്പറ്റയിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ സെപ്റ്റംബർ 25നാണ് സുബീന മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ശേഷം സുബീന കിണറ്റിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും അഗ്നിശമന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷിച്ചു.

മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്ന് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് സുബീന അന്ന് കിണറ്റിൽ ചാടിയത്. ശേഷം, കിണറ്റില്‍ മോട്ടര്‍ പമ്പ് സെറ്റിന്റെ പൈപ്പ് പിടിച്ചുനിന്ന് അട്ടഹസിച്ച സുബീനയുടെ ശബ്ദം കേട്ടാണ് കേട്ടാണ് വീട്ടിലുണ്ടായിരുന്ന റഫീഖിന്റെ സഹോദരിയും ഉമ്മയും വിവരം അറിഞ്ഞത്

Leave a Reply