മാവേലിക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി

0

മാവേലിക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി. പനങ്ങാട് സ്വദേശി ബിന്‍സിയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്തമ്മയാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് നടപടി.

പന്തളം പനങ്ങാട് സ്വദേശി ബിന്‍സി തോമസാണ് ആത്മഹത്യ ചെയ്തത്. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു.. ബിന്‍സിയെ ഭര്‍ത്താവും ഭര്‍തൃമാതാവും മര്‍ദിച്ചിരുന്നെന്നും മര്‍ദനത്തിന്റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും തെളിവില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 26നാണ് ബിന്‍സി ആത്മഹത്യ ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച യുവതിയുടെ കുടുംബം തന്നെയാണ് ഫോണില്‍ നിന്ന് മര്‍ദിക്കുന്നതിന്റെയും മര്‍ദനമേറ്റ പാടുകളുടെയും ദൃശ്യങ്ങള്‍ കണ്ടെടുത്ത് പൊലീസിന് നല്‍കിയത്. സ്ത്രീധനം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ബിന്‍സിയെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിച്ചത്. സര്‍ക്കാര്‍ ജോലി ലഭിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ബിന്‍സി ആത്മഹത്യ ചെയ്തത്. ജല അതോറിറ്റി തിരുവല്ല ഓഫിസിലെ ക്ലാർക്കായിരുന്നു ബിൻസി.

യുവതിയെ ഭർത്താവ് സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് അപമാനിക്കുന്നതിന്റെയും ഭർതൃമാതാവ് മാനസികമായി പീഡിപ്പിക്കുന്നത്തിന്റെയും തെളിവുകളാണ് പുറത്തുവന്നത്. മരിക്കുന്നതിന് മുൻപ് ഭർതൃവീട്ടുകാരറിയാതെ ബിൻസി തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതോടെ തെളിവു സഹിതം പൊലീസിൽ വീണ്ടും പരാതി നൽകിയിരിക്കുകയാണ് ബിൻസിയുടെ വീട്ടുകാർ. എന്നാൽ ഭർതൃവീട്ടുകാരുടെ ഈ ക്രൂരപീഡനത്തിന്റെ ഈ വീഡിയോ മരണശേഷമാണ് ബിൻസിയുടെ വീട്ടുകാർക്ക് കണ്ടെത്താനായത്. അന്ന് മുതൽ മകളുടെ മരണത്തിന് കരാണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാവേലിക്കര പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് ഈ കുടുംബം.

പക്ഷെ തെളിവ് സഹിതം പരാതി നൽകിയിട്ടും ബെൻസിയുടെ ഭർതൃവീട്ടുകാർക്കെതിരെ ഒരു നടപടിയും എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ദിവസവും പൊലീസ് സ്‌റ്റേഷൻ കയറി ഇറങ്ങിയിട്ടും യാതൊരു നടപടിയും ഇല്ല. ഫോറൻസിക് റിപ്പോർട്ട് വരട്ടെയെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോഴാണ് കുഞ്ഞിനെ മർദിക്കുന്ന വിഡിയോ കിട്ടുന്നത്. പക്ഷേ പൊലീസ് നടപടിയൊന്നും എടുക്കുന്നില്ല. തൻെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബെൻസിയുടെ അച്ഛൻ പറയുന്നു. ഗാർഹിക പീഡനത്തിന് ഏറ്റവും പ്രധാനപ്പെട്ട തെളിവ് പൊലീസിന് കൈമാറിയിട്ട് പോലും മാവേലിക്കര പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ കുടുംബം പറയുന്നു.

ബിൻസിയുടെ ഭർത്താവ് കണ്ടിയൂർ കടുവിനാൽപറമ്പിൽ ജിജോ കെഎസ്ഇബിയിൽ കരാർ വ്യവസ്ഥയിൽ മീറ്റർ റീഡറായി ജോലി ചെയ്യുകയാണ്. ഇയാൾ കണ്ടിയൂരിൽ ഒരു കട നടത്തുന്നുണ്ട്. സംഭവദിവസം രാവിലെ 7.45നു കട തുറക്കാൻ പോയി 8.45നു തിരികെയെത്തിയപ്പോൾ, കിടപ്പുമുറിയിൽ കട്ടിലിൽനിന്നു താഴെവീണു കിടന്ന ബിൻസിയെയാണു കണ്ടതെന്നും കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് ജിജോ പൊലീസിനോടു പറഞ്ഞത്.ശ്വാസം മുട്ടലിനെ തുടർന്നാണ് ബിൻസി മരിച്ചത് എന്നായിരുന്നു ജിജോയുടെ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് തൂങ്ങിമരണമാണെന്ന് വ്യക്തമായത്. ഇതേ തുടർന്നാണ് ജിജോയെ പൊലീസ് ചോദ്യം ചെയ്തത്.

സ്വന്തം ഷാൾ ഉപയോ​ഗിച്ച് ജനൽകമ്പിയിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ജിജോയുടെ മൊഴി. ഷാളിൽ തൂങ്ങിയ ബിൻസിയെ അഴിച്ച് താഴെക്കിടത്തിയെന്നും സംഭവം പുറത്താകാതിരിക്കാൻ ഷാൾ അമ്മ കഴുകിയിട്ടെന്നും ജിജോ സമ്മതിച്ചു. എന്നാൽ, ബിൻസിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
ഭർത്താവ് ബിൻസിയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. മൂന്നു മാസം മുമ്പാണ് യുവതിക്ക് സർക്കാർ ജോലി കിട്ടിയത്. മുൻപ് മർദനമേറ്റതിൻറെ പാടുകളുടെ ചിത്രമടക്കം ഡിവൈഎസ്പിക്ക് കുടുംബം പരാതി നൽകി. മൂന്നുവർഷം മുൻപായിരുന്നു വിവാഹം. ഒന്നരവയസുള്ള ഒരു കുട്ടിയുണ്ട്. മൂന്നുമാസം മുൻപാണ് വാട്ടർ അതോറിറ്റിയിൽ നിയമനം ലഭിച്ചത്. ഭർത്താവ് മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ചെറിയ കാര്യങ്ങൾക്കു വരെ ബിൻസിയെ ഭർത്താവ് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കഴുത്തിനു കുത്തിപ്പിടിച്ച് ഭിത്തിയിൽ ചേർത്തു നിർത്തി മുകളിലേക്ക് ഉയർത്തും. ഭയങ്കരമായി ശ്വസം മുട്ടുമ്പോൾ പെട്ടെന്നു താഴെയിടുകയും ചെയ്യും. എന്തിനാണ് തന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് ബിൻസി ചോദിക്കുമ്പോൾ ‘ഇതൊരു രസമല്ലെ’ എന്നാണ് അയാൾ പറയുന്നതെന്നും ബിൻസി പറഞ്ഞതായി ബന്ധു പറഞ്ഞു.
മർദ്ദനം കാരണം മുൻപും ബിൻസി സ്വന്തം വീട്ടിലേക്കു പോന്നിരുന്നു. ഭർത്താവിൻറെ നാട്ടിലെ പഞ്ചായത്തംഗവും പുരോഹിതനുമടക്കം എത്തി അനുനയിപ്പിച്ചാണ് ബിൻസിയെ ജിജോയുടെ വീട്ടിലാക്കിയത്. ജോലികിട്ടിയ ശേഷം ആത്മവിശ്വാസത്തിലായിരുന്നു ബിൻസിയെന്നും ബന്ധുക്കൾ. ശ്വാസതടസ്സത്തെ തുടർന്നാണ് മരണമെന്നാണ് ഭർത്താവ് പൊലീസിനോടു പറഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ തൂങ്ങിമരണമെന്ന് കണ്ടെത്തി. തൂങ്ങിമരണമാണെന്നും ആത്മഹത്യാ പ്രേരണയുണ്ടോ എന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here