പത്തനംതിട്ടയിൽ പോലീസുകാരനെ കാണാനില്ലെന്ന് അമ്മയുടെ പരാതി; നിരന്തരമായി വിളിച്ചിരുന്ന നമ്പരുകള്‍ കണ്ടെത്തി അതിന്റെ ഉടമകളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു, ഏറെയും അവിവാഹിതരായ യുവതികള്‍, ഇവരുമായിട്ടെല്ലാം പൊലീസുകാരന് ബന്ധവും; പറ്റിക്കപ്പെട്ടെന്ന് മനസ്സിലായ ഒരു യുവതി പീഡന പരാതി നൽകി; ഒടുവിൽ വിവാഹം കഴിച്ച് തലയൂരി

പത്തനംതിട്ട: പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് പോലീസുകാരൻ. കഴിഞ്ഞ മാസം 19ന് നടത്തിയ ഒളിച്ചോട്ടമാണ് ഇയാളെ പീഡനക്കേസിലെ പ്രതിയാക്കിയത്.

സംഭവം ഇങ്ങനെ

സുഹൃത്തിന്റെ വീട്ടില്‍ സ്വന്തം ബൈക്ക് കൊണ്ടു വച്ച ശേഷം അവിടെയുണ്ടായിരുന്ന സ്‌കൂട്ടറുമായിട്ടാണ് ഇയാള്‍ ഒളിവില്‍ പോയത്. മകനെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം സൈബര്‍ സെല്‍ സഹായത്തോടെയായിരുന്നു. ഇയാള്‍ നിരന്തരമായി വിളിച്ചിരുന്ന നമ്പരുകള്‍ കണ്ടെത്തി അതിന്റെ ഉടമകളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഏറെയും അവിവാഹിതരായ യുവതികള്‍. ഇവരുമായിട്ടെല്ലാം പൊലീസുകാരന് ബന്ധവും. യുവതികള്‍ ഒന്നടങ്കം സ്റ്റേഷനില്‍ വന്നപ്പോഴാണ് തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലായത്. ഒടുവിൽ റാന്നി പുല്ലൂപ്രം സ്വദേശിനിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗിക പീഢനം നടത്തുകയും പണവും സ്വര്‍ണവും കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

പരാതിക്കാരിയെ വിവാഹം കഴിച്ച് കേസ് ഒതുക്കാനാണ് പൊലീസുകാരനും കൂട്ടരും ശ്രമിക്കുന്നത്. പീഡനക്കേസ് പ്രതിയായ സിവില്‍ പൊലീസ് ഉദ്യോഗസ്ഥൻ ചില ഉന്നതരുടെ സഹായത്തോടെയാണ് കതിര്‍ മണ്ഡപത്തില്‍ എത്തിയത്. പീഢനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിലൂടെ തല്‍ക്കാലം ഇയാളുടെ അറസ്റ്റ് ഒഴിവാകും. പിന്നീട് കോടതിയില്‍ കേസ് എത്തുമെങ്കിലും ഇയാള്‍ക്ക് കേസില്‍ നിന്ന് ഊരി പോരാനും സാധിക്കും.

Leave a Reply