അമ്മയെ തല്ലിച്ചതച്ച സംഭവം; മകനെതിരെ വധശ്രമത്തിന് കേസ്, അറസ്റ്റ് ഉടൻ

0

കൊല്ലം: കൊല്ലത്ത് വ്യദ്ധയായ അമ്മയെ മദ്യലഹരിയിൽ തല്ലിച്ചതച്ച സംഭവത്തിൽ മകനെതിരെ വധശ്രമത്തിന് കേസെടുക്കാൻ പൊലീസ്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളുടേയും അമ്മ ഓമനയുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് കേസ്. ഓമനക്കുട്ടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിനെ മകൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ അയൽവാസികളാണ് പുറത്ത് വിട്ടത്. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ മൃഗീയമായി മർദ്ദിച്ചത്. അയൽവാസിയായ വിദ്യാർത്ഥി ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്ത് വിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നേരത്തെയും സമാനമായ രീതിയിൽ ഇയാൾ മദ്യപിച്ചെത്തി അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Leave a Reply