Thursday, July 29, 2021

അമ്മയെയും രണ്ട് മക്കളെയും കാണാനില്ല;വീട്ടില്‍ നിന്ന് ഇറങ്ങിയശേഷം ഫോണ്‍ സ്വിച്ച്‌ ഓഫ്

Must Read

വിതുര: ആനപ്പാറ സ്വദേശിയായ അമ്മയെയും രണ്ട് മക്കളെയും തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്ന് പരാതി. ആനപ്പാറ വയക്കഞ്ചി വയലരികത്ത് വീട്ടില്‍ സജിത്തിന്റെ ഭാര്യ ആര്യ (29), മക്കളായ അഭിമന്യൂ (12), അഭിന ( 9 മാസം) എന്നിവരെയാണ് കാണാതായത്.

ആര്യയുടെ കുടുംബവീട് തിരുവനന്തപുരം ഉള്ളൂരാണ്. അച്ഛനെ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. സജിത് ബാംഗ്ളൂരില്‍ കണ്‍സ്ട്രക്ഷന്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സജിത് നാട്ടിലെത്തിയിട്ടുണ്ട്.

വീട്ടില്‍ നിന്ന് ഇറങ്ങിയശേഷം ആര്യയുടെ ഫോണ്‍ സ്വിച്ച്‌ ഓഫാണ്. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ 04722-856243 ( വിതുര പൊലീസ് സ്റ്റേഷന്‍ ) എന്ന നമ്പറില്‍ അറിയിക്കണമെന്ന് സി.ഐ എസ്. ശ്രീജിത്, എസ്.ഐ എസ്.എല്‍. സുധീഷ് എന്നിവര്‍ അറിയിച്ചു.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News