ഇരിങ്ങാലക്കുട: വേളൂക്കര കല്ലംകുന്നില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാപ്പടി സ്വദേശി കാവുങ്ങല്‍ ജയകൃഷ്ണന്റെ ഭാര്യ ചക്കമ്പത്ത് രാജിയെ (57) വീടിനുള്ളില്‍ തൂങ്ങിയ നിലയിലും ഇളയ മകന് കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരന് വിജയ് കൃഷ്ണയെ (26) വീടിനോട് ചേര്‍ന്നുള്ള കിണറ്റിലുമാണ് കണ്ടെത്തിയത്.
അഴുകിത്തുടങ്ങിയ മൃതദേഹങ്ങളിലെ കൈഞരമ്പുകള്‍ മുറിച്ച നിലയിലായിരുന്നു. രാജിയുടെ കാലുകള്‍ നിലത്തു മുട്ടുന്ന നിലയിലും. മരണകാരണം അവ്യക്തമായി തുടരുന്നതായി പൊലീസ് പറഞ്ഞു. രാജിയുടെ തറവാട്ടു വീട്ടിലാണ് രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അങ്കമാലിയില്‍ ബാങ്കില്‍ സുരക്ഷാ ജീവനക്കാരനായ ജയകൃഷ്ണന് ജോലി കഴിഞ്ഞെത്തിയപ്പോള്‍ കരുവാപ്പടിയിലെ വീട്ടില്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് കല്ലംകുന്നിലുള്ള വീട്ടിലെത്തുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
രാജിയെയും വിജയ് കൃഷ്ണയെയും അയല്‍വാസികള്‍ അവസാനമായി കണ്ടത് ചൊവ്വാഴ്ച വൈകിട്ടാണ്. അന്നു രാത്രി ചാലക്കുടിയിലെ ബന്ധുവീട്ടിലേക്ക് പോകുമെന്ന് വിജയ് ചില സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. രാജിയുടെ മൂത്തമകന് വിനയ് കൃഷ്ണനെ ഫോണില്‍ കിട്ടാത്തതിനാല്‍ മരണവിവരമറിയിക്കാന്‍ കഴിഞ്ഞിട്ടില്ല.
English summary
Mother and son found dead at Velukkara Kallamkunnu Chakkambath Raji (57), wife of Kavungal Jayakrishnan from Karuvappadi, was found hanging inside the house and her youngest son Vijay Krishna (26), an employee of Kochi Info Park, was found in a well near his house.