Saturday, May 15, 2021

മസ്ജിദുകൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണം: ജമാ അത്ത് കൗൺസിൽ

Must Read

കൊച്ചി: ശാരീരിക അകലം, മാസ്ക്, പ്രാർത്ഥനക്കെത്തുന്ന ഓരോരുത്തർക്കും പ്രത്യേക മാറ്റ് തുടങ്ങിയ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്ന കാര്യത്തിൽ മസ്ജിദ് പരിപാലന സമിതികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു . പത്ത് വയസ്സിന് താഴേയുള്ളവരും 65 ന് മുകളിലുള്ള വരും പള്ളിയിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ എല്ലാ പള്ളികളിലും നമസ്കാരത്തിൽ പ്രത്യേക പ്രാർത്ഥന (ഖുനൂത് ) നടത്തണമെന്നും ജമാഅത്ത് കൗൺസിൽ അഭിപ്രായപ്പെട്ടു. ഇതിനായ ചേർന്ന ഓൺലൈൻ സംഗമത്തിൽ സംസ്ഥാന പ്രസിഡണ്ട് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മാള അഷ്‌റഫ്‌, എ എം ഹാരിസ് തൃശൂർ, വിഴിഞ്ഞം ഹനീഫ്, കെ എം ഹാരിസ് കോതമംഗലം, അഡ്വക്കേറ്റ് മാമൻ മലപ്പുറം, ബഷീർ തേനമാക്കൽ കോട്ടയം, മുഹമ്മദ്‌ ബഷീർ ബാബു, അഡ്വക്കേറ്റ് ജെ എം മുസ്‌തഫ എന്നിവർ സംസാരിച്ചു. കെ എച് എം അഷ്‌റഫ്‌ സ്വാഗതവും കുളപ്പാട അബുബക്കർ നന്ദിയും പറഞ്ഞു.

English summery

Mosques must abide by the Kovid protocol: Jama’at Council

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News