Tuesday, December 1, 2020

ഒന്നിന് പുറകെ ഒന്നായി ആറ് യോര്‍ക്കറുകൾ; ഈ ഐപിഎല്ലില്‍ ഇതുവരെ എഴുപതിലേറെ യോര്‍ക്കറുകൾ; ഇവൻ നടരാജനല്ല, ഹൈദരാബാദിൻ്റെ യോർക്കർ രാജ

Must Read

2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും?

ന്യൂയോർക്ക്: 2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും? മെറിയം വെബ്സ്റ്റർ ഡിക്‌ഷനറിയുടെ ഓൺലൈൻ പതിപ്പിൽ ഈ വർഷം ഏറ്റവും...

ചിറ്റൂർ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ചിറ്റൂർ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 31കാരനായ അജിത്തിനെയാണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കന്നിമാരി കുറ്റിക്കൽചള്ള...

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

അബുദാബി: ഐപിഎല്ലില്‍ യോര്‍ക്കര്‍കളുടെ രാജാവാണ് ഹൈദരാബാദിന്‍റെ ടി നടരാജന്‍. ഈ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കറുകള്‍ എറിഞ്ഞ ബൗളര്‍. ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്ർ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ സൂപ്പര്‍മാന്‍ എ ബി ഡിവില്ലിയേഴ്സിനെ വീഴ്ത്തിയ യോര്‍ക്കര്‍ ആരാധകരെ വിസ്മയിപ്പിച്ചതിന് പിന്നാലെ യോര്‍ക്കറുകള്‍കൊണ്ട് മറ്റൊരു വിസ്മയം കൂടി തീര്‍ത്തിരിക്കുകയാണ് നടരാജന്‍.

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ഇന്നിംഗ്സിലെ അവസാന ഓവര്‍ എറിയാനെത്തിയ നടരാജന്‍ എറിഞ്ഞത് ഒന്നിന് പുറകെ ഒന്നായി ആറ് യോര്‍ക്കറുകളായിരുന്നു. വമ്പനടിക്കാരായ ഷിമ്രോണ്‍ ഹെറ്റ്മെയറും റിഷഭ് പന്തും ക്രീസിലുണ്ടായിട്ടും നടരാജന്‍റെ അവസാന ഓവറില്‍ ഒരു ബൈയും ലെഗ് ബൈയും അടക്കം ഡല്‍ഹിക്ക് നേടാനായത് വെറും ഏഴ് റണ്‍സായിരുന്നു.

ഈ ഐപിഎല്ലില്‍ ഇതുവരെ എഴുപതിലേറെ യോര്‍ക്കറുകളാണ് നടരാജന്‍ എറിഞ്ഞത്. നടരാജന്‍റെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ മടങ്ങിയവര്‍ ചില്ലറക്കാരല്ല, എ ബി ഡിവില്ലിയേഴ്സ്, വിരാട് കോലി, ഷെയ്ന്‍ വാട്സണ്‍, എം എസ് ധോണി, ആന്ദ്രെ റസല്‍ എന്നിവരെല്ലാം നടരാജന്‍റെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ ബാറ്റുവെച്ച് കീഴടങ്ങിയവര്‍.

രണ്ടാം സ്ഥാനത്തുള്ളത് സണ്‍റൈസേഴ്സിലെ സഹതാരം ജേസണ്‍ ഹോള്‍ഡറാണ്. 25 യോര്‍ക്കറുകള്‍. മംബൈയുടെ ട്രെന്‍റ് ബോള്‍ട്ട് 22 യോര്‍ക്കറുകള്‍ എറിഞ്ഞപ്പോള്‍ രാജസ്ഥാന്‍റെ കാര്‍ത്തിക് ത്യാഗിയും 22 യോര്‍ക്കറുകള്‍ എറിഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഡ്വയിന്‍ ബ്രാവോ 21 യോര്‍ക്കറുകളുമായി അഞ്ചാം സ്ഥാനത്തുണ്ട്.

English summary

More than seventy yorkies in this IPL so far

Leave a Reply

Latest News

2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും?

ന്യൂയോർക്ക്: 2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും? മെറിയം വെബ്സ്റ്റർ ഡിക്‌ഷനറിയുടെ ഓൺലൈൻ പതിപ്പിൽ ഈ വർഷം ഏറ്റവും...

ചിറ്റൂർ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ചിറ്റൂർ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 31കാരനായ അജിത്തിനെയാണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കന്നിമാരി കുറ്റിക്കൽചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകനാണ് അജിത്ത്. പോയന്റ്...

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം, പഞ്ചസാര– -500 ഗ്രാം, നുറുക്ക്‌ ഗോതമ്പ്‌–-...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചതായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചർച്ചക്ക് വിളിച്ചാൽ മാത്രമേ പോകുവെന്ന് കർഷക...

More News