Thursday, December 2, 2021

ഒരാഴ്ചയിലേറെ പഴക്കംചെന്ന, പാകംചെയ്ത പയറ്; പാചകം വൃത്തിഹീനമായ ചുറ്റുപാടിൽ; മെഡിക്കൽ കോളേജ് കാന്റീനിൽ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന

Must Read

ചാത്തന്നൂർ : പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാന്റീനിൽ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി. പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിച്ചു. മെഡിക്കൽ കോളേജ് ജീവനക്കാരുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന. വ്യാഴാഴ്ച രാവിലെ ചാത്തന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ സുജിത്ത് പെരേരയുടെയും അനിൽകുമാറിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പഴകിയ ഭക്ഷണവും വൃത്തിഹീനമായ സാഹചര്യത്തിലുള്ള പാചകവും കണ്ടെത്തി. ഒരാഴ്ചയിലേറെ പഴക്കംചെന്ന, പാകംചെയ്ത പയറും മറ്റു ഭക്ഷണസാധനങ്ങളും ഇവിടെനിന്നു പിടിച്ചെടുത്ത് നശിപ്പിച്ചു. ജീവനക്കാർക്കും കാൻറീനിലെ പാചകക്കാർക്കും ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തി.

മാനദണ്ഡങ്ങളെല്ലാം പാലിച്ചശേഷം മാത്രമേ കാൻറീൻ തുറന്നുപ്രവർത്തിപ്പിക്കാവൂ എന്നു നിർദേശം നൽകിയിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രി കാന്റീൻ നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി മെഡിക്കൽ കോളേജ് ജീവനക്കാർക്കും മറ്റും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഇതേത്തുടർന്നാണ് ഭക്ഷ്യസുരക്ഷാവിഭാഗത്തിന് പരാതി നൽകിയത്.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ഹോസ്റ്റലിലെയും മറ്റും ജലസംഭരണികൾ വൃത്തിയാക്കുകയും കുടിവെള്ളം പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിരുന്നു.

ഇതോടൊപ്പം മെഡിക്കൽ കോളേജ് കാൻറീനിലും പരിശോധന നടത്തുകയായിരുന്നു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News