Monday, September 27, 2021

കാക്കനാട് അപ്പാർട്ട്‌മെന്റിൽനിന്ന് ഒരു കിലോയിലധികം എം.ഡി.എം.എ. പിടികൂടിയ കേസിൽ രഹസ്യ വിവരം ലഭിച്ചതു സംബന്ധിച്ചും അന്വേഷണമുണ്ടാകും

Must Read

കൊച്ചി: കാക്കനാട് അപ്പാർട്ട്‌മെന്റിൽനിന്ന് ഒരു കിലോയിലധികം എം.ഡി.എം.എ. പിടികൂടിയ കേസിൽ രഹസ്യ വിവരം ലഭിച്ചതു സംബന്ധിച്ചും അന്വേഷണമുണ്ടാകും. എക്സൈസ് ആദ്യം നടത്തിയ റെയ്ഡിൽ 84 ഗ്രാം എം.ഡി.എം.എ. മാത്രമാണ് പിടിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡായിരുന്നു ഇത്. എന്നാൽ, രണ്ടാമത് നടന്ന റെയ്ഡിനു കാരണമായി പറയുന്ന വിവരങ്ങളിൽ അസ്വാഭാവികതയുണ്ട്. ഇതു സംബന്ധിച്ച് പല കഥകളാണ് എക്സൈസിനകത്തു തന്നെയുള്ളത്.

മയക്കുമരുന്നുമായി ഏഴുപേരെ വീട്ടിൽനിന്ന് ആദ്യ റെയ്ഡിനു ശേഷം കൊണ്ടുപോകുകയും വീടും പരിസരവും എക്സൈസും കസ്റ്റംസും പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിലൊന്നും കിട്ടാതിരുന്ന മയക്കുമരുന്നിനെ കുറിച്ച് എക്സൈസിന് രാത്രി എങ്ങനെ വിവരം ലഭിച്ചുവെന്നതാണ് സംശയങ്ങൾക്ക് കാരണം.

വിവരം നൽകിയ ഇൻഫോർമറെ സംരക്ഷിക്കാൻ എക്സൈസ് നടത്തിയ ശ്രമമാണോ ഇതെന്നും സംശയമുണ്ട്.

വലിയ അളവിൽ വീട്ടിൽ മയക്കുമരുന്നുണ്ടെന്ന് അറിയാവുന്ന ഇൻഫോർമർ റെയ്ഡിനു ശേഷം ബാക്കി മയക്കുമരുന്നുമായി കടക്കാൻ ശ്രമിക്കുകയും എക്സൈസ് ഇയാളെ പിടികൂടുകയും ചെയ്തുവെന്നാണ് സംശയം.

മയക്കുമരുന്ന് സംഘത്തിൽ ഉള്ളവർ തന്നെയാകും പലപ്പോഴും വിവരങ്ങൾ ചോർത്തി നൽകുക. പല വാഗ്ദാനങ്ങളും നൽകിയാകും ഇവരെ ഒപ്പം കൂട്ടുന്നത്.

അതേസമയം ചെറിയ കേസുകൾ കൈമാറി ഇതിന്റെ മറവിൽ വലിയ രീതിയിൽ മയക്കുമരുന്ന് കടത്തുന്ന ഇൻഫോർമാരുമുണ്ട്. ഇത്തരത്തിൽ ഒരാൾ കാക്കനാട് കേസിലും ഉണ്ടെന്നാണ് സംശയം.

പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് അപേക്ഷ നൽകി

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എക്സൈസ് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. അടുത്ത മാസം ഒന്നുവരെയാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിച്ചേക്കും. കേസിലെ പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ, ഷബ്ന, മുഹമ്മദ് അഫ്സൽ, മുഹമ്മദ് അജ്മൽ എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News