Friday, March 12, 2021

കേരളത്തിനുപുറത്ത് മരിച്ച മലയാളികളുടെ എണ്ണം നൂറു കവിഞ്ഞു;
കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത് 5 പേർ

Must Read

ഒമ്പത് എ ക്ലാസ് മണ്ഡലങ്ങളിലെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി

തൃശൂർ: ഒമ്പത് എ ക്ലാസ് മണ്ഡലങ്ങളിലെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. ശോഭ സുരേന്ദ്രന്റെ പേര് ഒരു സീറ്റിലുമില്ല. ബിജെപി...

പോപുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരത്തിെൻറ വീടിനു നേരെ ആക്രമണം

എടവണ്ണപ്പാറ: പോപുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരത്തിെൻറ വീടിനു നേരെ ആക്രമണം. വീടിന് പിറകുവശത്തെ രണ്ട് ബെഡ് റൂമുകളുടെ ജനൽച്ചില്ലുകൾ തകർത്തു. രാത്രി വീട്ടിൽ...

വയോധികയായ വീട്ടമ്മയ്ക്കു പരുക്കേറ്റതു ഹോം നഴ്സിന്റെ മർദനം മൂലമെന്നു 20 ദിവസത്തിനു ശേഷം കണ്ടെത്തി

മാവേലിക്കര ∙ വയോധികയായ വീട്ടമ്മയ്ക്കു പരുക്കേറ്റതു ഹോം നഴ്സിന്റെ മർദനം മൂലമെന്നു 20 ദിവസത്തിനു ശേഷം കണ്ടെത്തി. ഹോം നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കൈതവടക്ക്...

കോട്ടയം: കോവിഡ് ബാധിച്ചു കേരളത്തിനുപുറത്ത് മരിച്ച മലയാളികളുടെ എണ്ണം നൂറു കവിഞ്ഞു. ഇന്നലെ 5 പേർകൂടി മരിച്ചതോടെ മരണസംഖ്യ 102 ആയി.

കോട്ടയം വാകത്താനം സ്വദേശി ഫാ.ഡോ. ബിജി മർക്കോസ് ചിറത്തിലാട്ട് (54), പിറവം കിഴുമുറി നെട്ടുപ്പാടം ക്രിസ്റ്റൽ ഭവൻ (പരതംമാക്കിൽ) സണ്ണി ജോൺ (70) എന്നിവർ ബ്രിട്ടനിലും കോട്ടയം എസ്എച്ച് മൗണ്ട് പുത്തൻവീട്ടിൽ സി.പി. ജയിംസ് (90), തോട്ടയ്ക്കാട് തൈയ്യിൽ ടി പി ചാക്കോയുടെ ഭാര്യ അന്നമ്മ ( 87) എന്നിവർ യുഎസിലും കൊടുങ്ങല്ലൂർ ശൃംഗപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം കറുപ്പംവീട്ടിൽ സെയ്തു മുഹമ്മദ് (78) യുഎഇയിലുമാണു മരിച്ചത്. കേരളത്തിനുപുറത്ത് ഏറ്റവുമധികം മലയാളികൾ മരിച്ചത് യുഎഇയിലാണ് – 41 പേർ. യുഎസിൽ 37 മലയാളികൾ മരിച്ചു.
ലണ്ടൻ സെന്റ് തോമസ് യാക്കോബായ ചർച്ച്, ബർമിങ്ങാം സെന്റ് ജോർജ് യാക്കോബായ ചർച്ച്, പൂൾ സെന്റ് ജോർജ് യാക്കോബായ ചർച്ച് എന്നിവയുടെ വികാരിയായിരുന്നു ഫാ.ബിജി മർക്കോസ്. ഓസ്ട്രിയയിലെ വിയന്നയിൽ സേവനമനുഷ്ഠിച്ച ശേഷമാണു യുകെയിൽ എത്തിയത്.

വാകത്താനം പുത്തൻചന്ത ചിറത്തിലാട്ട് കുടുംബാംഗമാണ്. ഭാര്യ: കാക്കനാട് കാവുങ്കൽ മൂലയിൽ കിളിത്താട്ടിൽ ബിന്ദു. മക്കൾ: തബീത്ത, ലവിത, ബേസിൽ. സംസ്കാരം ലണ്ടനിൽ നടക്കും.

ന്യൂയോർക്കിലുള്ള സെന്റ് ജയിംസ് റിഹാബിൽ മരിച്ച ജയിംസിന്റെ സംസ്കാരം 10ന് ന്യൂയോർക്കിലെ നോർത്ത് പോർട്ട് റൂറൽ സെമിത്തേരിയിൽ. ഭാര്യ: മാഞ്ഞൂർ മാക്കിൽ അന്നമ്മ. മക്കൾ: ഡോ. ജോൺ ജയിംസ് (ടെക്സസ്), മാത്യു ജയിംസ് (ന്യൂയോർക്ക്). മരുമക്കൾ: ലെന്നി ഡിസൂസ് (വർക്കല), റീന ഡിസൂസ പ്ലാച്ചേരി (നീണ്ടൂർ).

ഫിലദൽഫിയയിൽ മരിച്ച അന്നമ്മ ചാക്കോയുടെ സംസ്കാരം ഇന്ന് നടക്കും. തിരുവല്ല പുളിക്കീഴ് പാണ്ടൻപടവിൽ കുടുംബാംഗമാണ്. മക്കൾ: ഗീതാ ജെയ്സൺ (ന്യൂയോർക്ക്), സുധ സാംസൺ (ഫിലദൽഫിയ). മരുമക്കൾ: റവ.ജെയ്സ് വി ഏബ്രഹാം, സാംസൺ ശാമുവേൽ (ഇരുവരും യുഎസ് )

സണ്ണി ജോൺ കൂത്താട്ടുകുളം ചൊറിയൻമാക്കൽ കുടുംബാംഗമാണ്. നഴ്സായിരുന്ന ഭാര്യ എൽസിക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗമുക്തയായി. മക്കൾ: നെൽസൺ, നിക്സൻ (ഇരുവരും യുകെ). 


English Summary :


More than a hundred Keralites die outside Kerala. Yesterday, 5 more people died, bringing the death toll to 102.

Leave a Reply

Latest News

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം പിന്നിട്ടു

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം പിന്നിട്ടു. 21,000ത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ രണ്ട്...

More News