8 വർഷത്തിനുള്ളിൽ 100-ലധികം ശസ്ത്രക്രിയകൾ ; അന്യഗ്രഹ ജീവിയാകാൻ പെൺകുട്ടി ചെയ്തത് …

0

സുന്ദരിയായി കാണാനുള്ള ആഗ്രഹത്തിൽ ആളുകൾ പലതും ചെയ്യാറുണ്ട് . ശസ്ത്രക്രിയ മുതൽ ബോട്ടോക്സ് കുത്തിവയ്പ്പുകൾ വരെ അതിലുണ്ട് . എന്നാൽ ഈ സംഭവം അല്പം വ്യത്യസ്തമാണ്. അന്യഗ്രഹജീവിയായി മാറാനുള്ള ആഗ്രഹം മൂലം ലക്ഷങ്ങൾ ചെലവഴിച്ച പെൺകുട്ടിയെ കുറിച്ചാണ് പറയുന്നത് .ഇത് അൽപ്പം വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. അന്യഗ്രഹജീവിയെപ്പോലെയുള്ള ഒരു രൂപം ലഭിക്കാൻ, വിന്നി എന്ന പെൺ കുട്ടിയാണ് പ്ലാസ്റ്റിക് സർജറികളിലൂടെ തന്റെ രൂപം മുഴുവൻ മാറ്റിയത് . ഒരു കാലത്ത് അതിസുന്ദരിയായ വിന്നിയെ കണ്ടാൽ ഇപ്പോൾ ആളുകൾ പേടിക്കും.

അന്യഗ്രഹജീവികളോട് വളരെയധികം താൽപ്പര്യമായിരുന്നു വിന്നിയ്‌ക്ക് . അങ്ങനെയാണ് അവൾ അവരെപ്പോലെയാകാൻ ശ്രമിച്ചു തുടങ്ങിയത് . യുഎസിലെ ലോസ് ഏഞ്ചൽസ് സ്വദേശിയായ ഈ 26 കാരി ഇത്തരമൊരു രൂപം ലഭിക്കാൻ 100 ലധികം ശസ്ത്രക്രിയകൾ നടത്തി. ലക്ഷക്കണക്കിന് രൂപയാണ് ഈ ശസ്ത്രക്രിയകൾക്കായി ചെലവഴിച്ചത്. ഇതോടെ ഇവരുടെ മുഖമാകെ മാറിയിട്ടുണ്ട്.

Leave a Reply