Tuesday, June 15, 2021

ആഫ്രിക്കൻ രാജ്യമായ ബുക്കീന ഫാസോയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ നൂറിലധികം പൗരൻമാർ കൊല്ലപ്പെട്ടു

Must Read

വാഗഡൂഗ: ആഫ്രിക്കൻ രാജ്യമായ ബുക്കീന ഫാസോയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ നൂറിലധികം പൗരൻമാർ കൊല്ലപ്പെട്ടു. വടക്കൻ ബുക്കീന ഫാസോയിലാണ് ആക്രമണം ഉണ്ടായത്. സമീപകാലത്ത് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇസ്ലാമിക് സ്റ്റേറ്റും അൽ ഖ്വായ്ദയുമായും ബന്ധമുളള തീവ്രവാദസംഘങ്ങളുടെ ആക്രമണം അടുത്തിടെ രാജ്യത്ത് വർദ്ധിച്ചുവരികയായിരുന്നു.

വെളളിയാഴ്ച രാത്രിയായിരുന്നു ആക്രമണമെന്ന് സർക്കാർ അറിയിച്ചു. അയൽരാജ്യമായ നൈജറുമായി അതിർത്തി പങ്കിടുന്ന യഗാ പ്രവിശ്യയിലെ സോൽഹാനിലാണ് ലോകത്തെ ഞെട്ടിച്ച ആക്രമണം നടന്നത്. അടുത്തിടെ വർദ്ധിച്ചുവന്ന ജിഹാദി ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു രാത്രി മുഴുവൻ നീണ്ടു നിന്ന ആക്രമണമെന്ന് സർക്കാർ അറിയിച്ചു.

അക്രമികൾ വീടുകളും മാർക്കറ്റും ഉൾപ്പെടെ ചുട്ടുകരിച്ചതായി സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു തീവ്രവാദ ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരോടുളള ആദരസൂചകമായി രാജ്യം 72 മണിക്കൂർ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വർഷം ആദ്യം മുതൽ രാജ്യത്ത് അൽ ഖ്വായ്ദയുമായും ഐഎസുമായും ബന്ധമുളള ജിഹാദി സംഘങ്ങൾ തുടർച്ചയായ ആക്രമണങ്ങൾ നടത്തിയിരുന്നു. മാർച്ചിൽ തെക്ക് പടിഞ്ഞാറൻ നൈജറിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 137 പേർ കൊല്ലപ്പെട്ടിരുന്നു.

തുടർച്ചയായ കലാപം മൂലം രണ്ട് വർഷത്തിനിടയിൽ 1.14 മില്യൻ ജനങ്ങളാണ് ബുക്കീന ഫാസോയിൽ നിന്ന് പലായനം ചെയ്തത്

Leave a Reply

Latest News

പാകിസ്‌താന്‍ ചാരനെന്നാരോപിച്ച്‌ മുസ്ലിം വയോധികനു മര്‍ദനം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പാകിസ്‌താന്‍ ചാരനെന്നാരോപിച്ച്‌ മുസ്ലിം വയോധികനു മര്‍ദനം. ഗാസിയാബാദ്‌ ജില്ലയിലെ ലോണിയില്‍ കഴിഞ്ഞ അഞ്ചിനാണു സംഭവം നടന്നത്‌. ജയ്‌ ശ്രീറാം എന്നും വന്ദേമാതരം എന്നും...

More News