Monday, July 26, 2021

വനിതാ കായികതാരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോച്ചിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍

Must Read

ചെന്നൈ : വനിതാ കായികതാര​ത്തെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോച്ചിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍. ചെന്നെ സ്‌പോര്‍ട്‌സ് അക്കാദമി തലവനായ പി നാഗരാജനെതിരെ(59)യാണ് ഇയാളുടെ കീഴില്‍ പരിശീലനം തേടിയ ഏഴ്​ ​പേര്‍ കൂടി പരാതിയുമായി രംഗത്തെത്തി.

കായിക പരിശീലനത്തിനിടെ ഉളുക്ക് പോലെയുള്ള പരിക്കുകള്‍ നേരിടുമ്പോൾ ഫിസിയോതെറപ്പി ചികിത്സ നല്‍കുന്നുവെന്ന വ്യാജേന പീഡിപ്പിച്ചുവെന്നാണ്​ പരാതി. കൗമാരക്കാരായ കുട്ടികളെ പരിശീലനത്തിന്‍റെ മറവിലും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ്​ പറഞ്ഞു. തങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന ഭയത്താല്‍ ഇതേക്കുറിച്ച്‌​ പുറത്തുപറയാന്‍ വിദ്യാര്‍ഥികള്‍ മടിക്കുകയായിരുന്നു.

എന്നാൽ, വര്‍ഷങ്ങളായി ആരും പരാതിപ്പെടാത്തതിനാല്‍ ഇയാള്‍ തന്റെ ചെയ്​തി തുടരുകയായിരുന്നു. അതിനിടെയാണ്​ കഴിഞ്ഞ മേയില്‍ 19 കാരിയായ യുവതി പരാതിയുമായി രംഗത്തെത്തിയത്​. തുടര്‍ന്ന് മേയ് 30 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുതുതായി ലഭിച്ച പരാതിയില്‍ അന്വേഷണം തുടരുമെന്ന്​ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട്​ പറഞ്ഞു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News