കോഴിക്കോട് ബാലുശ്ശേരിയിലെ പാലോളിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണു രാജിനെ ഉപദ്രവിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നു

0

കോഴിക്കോട് ബാലുശ്ശേരിയിലെ പാലോളിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണു രാജിനെ ഉപദ്രവിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നു. മർദ്ദനത്തിന് ശേഷം പൊലീസ് സ്ഥലത്തെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എസ്.ഡി.പി.ഐയുടെ ഫ്ളക്സ് കീറിയെന്നാരോപിച്ചായിരുന്നു ആൾക്കൂട്ട ആക്രമണം. ലീഗ്- എസ്ഡിപിഐ നേതാക്കൾ ചേർന്നാണ് ആക്രമണം നടത്തിയത്.

പൊലീസിന്റെ മുന്നിൽ വെച്ച് വടിവാൾ നിർബന്ധിച്ച് പിടിപ്പിച്ച് ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. പൊലീസ് ഇത് അനുവദിക്കാതിരുന്നതോടെ തെറി വിളിക്കുന്നതും കയർക്കുന്നതും വീഡിയോയിൽ കാണാം. വ്യാഴാഴ്ചയാണ് ജിഷ്ണുവിനെ ആൾക്കൂട്ട വിചാരണ ചെയ്ത് മർദ്ദിച്ച ശേഷം വടിവാൾ പിടിപ്പിച്ച് കുറ്റസമ്മതം നടത്തിക്കുന്ന വീഡിയോ പുറത്തുവന്നത്. ഇത് നിർബന്ധിച്ച് പിടിപ്പിച്ചതാണെന്നും കുറ്റസമ്മതം നടത്തിച്ചതാണെന്നും ജിഷ്ണു പിന്നീട് പറഞ്ഞിരുന്നു. സംഭവത്തിൽ 30 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഡിവൈഎഫ്ഐ തിക്കുറ്റിശ്ശേരി നോർത്ത് യൂണിറ്റ് സെക്രട്ടറിയാണ് ജിഷ്ണു രാജ്.

ഒന്നരമണിക്കൂറോളം മർദ്ദനത്തിനിരയായ യുവാവിനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വധശ്രമം, പട്ടികജാതിക്കാർക്കെതിരായ അതിക്രമം, ജാതിപ്പേര് വിളിച്ച് അധിക്ഷേപം, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തിയേക്കും. സംഭവത്തിൽ 29 പേർക്കെതിരെയാണ് ബാലുശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്ഐആറിൽ പറയുന്നു. അക്രമിസംഘം ജിഷ്ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചെന്നും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്ഐആറിലുണ്ട്. കസ്റ്റഡിയിൽ ഉള്ളവരുടെ രാഷ്ട്രീയ ബന്ധം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. 12 മണി മുതൽ മൂന്നര വരെ സംഘം തന്നെ മർദ്ദിച്ചെന്നാണ് ജിഷ്ണു പറഞ്ഞത്. എസ് ഡി പി ഐ, ലീഗ് ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. മുഖത്തും കണ്ണിനും സാരമായി പരുക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് ജിഷ്ണു പറഞ്ഞത്:”സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലെ സത്യവസ്ഥ എന്താണെന്ന് നിങ്ങൾ മനസിലാക്കണം. ഇന്നലെ 12 മണി മുതൽ മൂന്നര വരെ എസ്ഡിപിഐ-ലീഗ് പ്രവർത്തകർ മർദിച്ചു. ഇന്നലെ എന്റെ ബെർത്ത് ഡേയായിരുന്നു. കേക്ക് വാങ്ങി രാത്രി കട്ട് ചെയ്യണം. സുഹൃത്തിന്റെ വീട്ടിലേക്ക് പോയതാണ്. കൂട്ടാൻ വേണ്ടിയിട്ട്.”

”അവിടെ എത്തി ബൈക്ക് നിർത്തിയപ്പോൾ മൂന്ന് പേർ പാലോളി മുക്കിൽ നിന്ന് താഴേക്ക് വന്നു. എന്താ പരിപാടിയെന്ന് ചോദിച്ചു. ഫ്രണ്ടിനെ കാത്ത് നിൽക്കുകയാണെന്ന് പറഞ്ഞു. അപ്പോൾ നടുവിൽ നിന്ന ആൾ, പേര് അറിയില്ല, കണ്ടാൽ അറിയാം, അയാൾ ചാടി വീണ് വണ്ടിയുടെ കീ എടുത്ത് പോക്കറ്റിലിട്ടു. തരാൻ പറഞ്ഞപ്പോൾ സൗകര്യമില്ലെന്ന് പറഞ്ഞു. ചാവി വേണമെങ്കിൽ താഴേക്ക് വരണമെന്ന് പറഞ്ഞു. വീട്ടിലെ വണ്ടിയായതുകൊണ്ട് ന്യൂട്രലാക്കി താഴേക്ക് പോയി. അലേക എത്തിയപ്പോൾ ഉള്ളിൽ നിന്ന് അഞ്ച് ചെക്കന്മാർ, കണ്ടാൽ അറിയാം, രണ്ട് പേരുടെ പേരും അറിയാം. എല്ലാവരും കൂടി ചാടി വീണു, ആദ്യത്തെ മൂന്നു പേരും ഈ അഞ്ച് പേരും കൂടി വളഞ്ഞിട്ട് ചോദിച്ചു, പ്രദേശത്തെ എസ്ഡിപിഐയുടെയും ലീഗിന്റേയും കൊടിമരങ്ങൾ നശിപ്പിക്കുന്നത് ആരാണെന്ന്. അറിയില്ലെന്ന് പറഞ്ഞു. അപ്പോൾ അവർ തിരിച്ച് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here