Monday, April 12, 2021

സ്വപ്ന സുരേഷിനെ ചൂണ്ടയിൽ കോർത്ത് മുഖ്യമന്ത്രി പിണറായി വിജയനെ പിടിക്കാൻ നീക്കം; വെളിപ്പെടുത്തലുകളുമായി കൂടുതൽ പോലീസുകാർ രംഗത്ത്;
സ്വപ്നയുടെ മുഴുവൻ സ്വത്തും കണ്ടു കെട്ടാതിരുന്നത് വിലപേശലിന്; കേന്ദ്ര മന്ത്രി വി.മുരളീധരനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ മുക്കി

Must Read

മുൻ മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു

ചങ്ങനാശ്ശേരി: മുൻ മന്ത്രി കെ.ജെ ചാക്കോ(91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.കാഞ്ഞിരപ്പള്ളിയുടെ രാഷ്ടിയ – സാംസ്കാരിക-വ്യവസായ മേഖലകളില്‍ നിര്‍ണ്ണയ കസ്വാധിനം ചെലുത്തിയ വ്യക്തിയാണ്കെ.ജെ....

കോഴിക്കോട്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം

‌കോഴിക്കോട്: കോഴിക്കോട്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. കരുമല തേനാക്കുഴിയിലെ ഓഫീസിനു നേരെ അജ്ഞാതർ ബോംബെറിഞ്ഞു. സംഭവത്തിൽ ഓഫീസിലെ സാധനങ്ങൾ കത്തിനശിച്ചു. ആക്രമണത്തിന് പിന്നിൽ...

മേയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി

കൊച്ചി: മേയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചിരുന്നത്. ഏപ്രിൽ...

മിഥുൻ പുല്ലുവഴി
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ചൂണ്ടയിൽ കോർത്ത് മുഖ്യമന്ത്രി പിണറായി വിജയനെ പിടിക്കാമെന്നായിരുന്നു എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഡപ്യൂട്ടി ഡയറക്ടറുടെ വ്യാമോഹം. അതിന് ആദ്യം ചെയ്തത് സ്വപ്നയുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടാതെ കുറച്ചു മാത്രം കണ്ടു കെട്ടി. വിലപേശലിനുള്ള നടപടി ആയിരുന്നു അതെന്നാണ് വിലയിരുത്തൽ. മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടാതിരിക്കാൻ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.  മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിക്കാനുള്ള ശ്രമത്തിന് ചുക്കാൻ പിടിച്ചത് എൻഫോഴ്സ്മെൻറ് ഡയറക്ടടറേറ്റ് ഡപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണൻ ആയിരുന്നു.
സ്വർണക്കടത്ത്കേസിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ്റെ പേരടക്കം ഉയർന്നു വന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയതുമില്ല. ആരോപണങ്ങൾ ഉയർന്നു വന്ന ഘട്ടത്തിൽ ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് നിർദേശം വന്നിരുന്നു. എന്നാൽ അതും തേച്ച് മാച്ച് കളഞ്ഞു. ഇതിന് പിന്നിലും പി.രാധാകൃഷ്ണനായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിനോട് ഇഡി ഉദ്യോഗസ്ഥനായ പി.രാധാകൃഷ്ണൻ പറഞ്ഞെന്ന് പൊലീസുദ്യോഗസ്ഥരുടെ മൊഴി വന്ന സാഹചര്യത്തിൽ ഇയാൾക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം ഉയരുന്നത്. ശിവശങ്കറിന് മുഖ്യമന്ത്രി പണം നൽകിയെന്ന് പറയാൻ ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചെന്നാണ് സിവിൽ പൊലീസ് ഓഫീസർ‌ റെജിമോൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്.
നേരത്തേ സിജി വിജയൻ എന്ന പോലീസ് ഉദ്യോഗസ്ഥയും രാധാകൃഷ്ണനെതിരെ മൊഴി നൽകിയിരുന്നു.
ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും പങ്കുണ്ടെന്നുള്ള കസ്റ്റംസിന്റെ സത്യവാങ്മൂലം  ഏറെ വിവാദമാകുകയും ഇതിനെതിരെ സിപിഎം തന്നെ നിയമനടപടികളിലേക്ക് പോകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയാണ് സ്വപ്ന സുരേഷിനെക്കൊണ്ട് പല മൊഴികളും സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പറയിപ്പിച്ചതെന്ന പൊലീസുദ്യോഗസ്ഥരുടെ മൊഴികൾ പുറത്തുവരുന്നത്.
ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്റേതാണെന്ന് പറയണമെന്ന് സ്വപ്നയെ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് റെജിമോളുടെ മൊഴി. ഈ പണം ശിവശങ്കറിന് മുഖ്യമന്ത്രി നൽകിയതാണെന്ന് പറയണം. അങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ് ഇഡി ഉദ്യോഗസ്ഥർ സ്വപ്നയോട് സമ്മർദ്ദം ചെലുത്തുന്നത് താൻ കേട്ടു. മൊഴി രേഖപ്പെടുത്തിയ ശേഷം അത് വായിച്ചുനോക്കാൻ പോലും അനുവദിച്ചില്ല എന്ന് സ്വപ്ന തന്നോട് പറഞ്ഞു. പുറത്തുവന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയാകാമെന്നും റെജിമോളുടെ മൊഴിയിലുണ്ട്.
ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് അതിന്റെ ഉറവിടം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ആ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിനാണ് റെജിമോൾ മൊഴി നൽകിയിരിക്കുന്നത്.  

നാളെ (അമൃതാനന്ദമയി മഠത്തിനെതിരെയുള്ള കേസും മുക്കി, പി.രാധാകൃഷ്ണൻ്റെ ബിനാമി ഇടപാടുകൾ നടത്തുന്നത് കൊച്ചിയിലെ പ്രമുഖ ബിൽഡർ )

സ്ത്രീ വിഷയത്തിലടക്കം ആരോപണം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര സർക്കാരിൻ്റെ ക്വട്ടേഷൻ പിടിച്ച ഉദ്യോഗസ്ഥൻ; കൊച്ചി ഇഡി ഓഫിസിലെ മൂന്നാം നില വിഹാരകേന്ദ്രം; മുഖ്യമന്ത്രി പിണറായി വിജയനെ സ്വർണക്കടത്ത് കേസിൽ കുടുക്കാൻ ശ്രമിച്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഡപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണൻ കേന്ദ്ര സർക്കാരിൻ്റെ ഉറ്റ തോഴൻ

 

Leave a Reply

Latest News

മൻസൂർ വധക്കേസിൽ രണ്ടാം പ്രതി രതീഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം വഴിത്തിരിവിൽ

കണ്ണൂർ: മൻസൂർ വധക്കേസിൽ രണ്ടാം പ്രതി രതീഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം വഴിത്തിരിവിൽ. അറസ്റ്റിലായ നാലാം പ്രതി ശ്രീരാഗ് മരിച്ച രതീഷിന്‍റെ കൂടെ...

More News