Friday, June 25, 2021

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍കാല ടൈംടേബിള്‍ ഇന്നു മുതൽ പ്രാബല്യത്തില്‍

Must Read

പാലക്കാട്: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍കാല ടൈംടേബിള്‍ ഇന്നു മുതൽ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വെ അറിയിച്ചു. 06346 തിരുവനന്തപുരം-മുംബൈ ലോക്മന്യ തിലക് നേത്രാവതി സ്‌പെഷല്‍ പുറപ്പെടുന്ന സമയത്തില്‍ (രാവിലെ 9.15) മാറ്റമില്ലെങ്കിലും ഷൊര്‍ണ്ണൂരിലൂടെ മുക്കാല്‍ മണിക്കൂര്‍ നേരത്തെ കടന്നുപോകും.

നേരത്തെ, വൈകുന്നേരം 4.25ന് ഷൊര്‍ണ്ണൂരില്‍ എത്തിയിരുന്ന നേത്രാവതി, പുതിയ ടൈംടേബിള്‍ പ്രകാരം 3.45ന് എത്തും. അതിനനുസരിച്ച് തുടര്‍ന്നുള്ള സ്‌റ്റേഷനുകളിലും സമയം വ്യത്യാസപ്പെടും.

ആഴ്ചയില്‍ മൂന്ന് ദിവസമുള്ള 02431 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി സ്‌പെഷല്‍, പുതിയ ടൈംടേബിള്‍ പ്രകാരം നാലേമുക്കാല്‍ മണിക്കൂര്‍ നേരത്തെ സര്‍വിസ് ആരംഭിക്കും. തിരുവനന്തപുരത്തുനിന്നും ഉച്ചക്ക് 2.30ന് പുറപ്പെടുന്ന ഈ ട്രെയിന്‍ ഷൊര്‍ണ്ണൂരിലൂടെ രാത്രി 8.55ന് കടന്നുപോകും. ഇതിനനുസരിച്ച് മറ്റു സ്‌റ്റേഷനുകളിലും സമയം വ്യത്യാസപ്പെടും.

02617എറണാകുളം ജങ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള പ്രതിദിന സ്പെഷലും രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരത്തെയാണ്. എറണാകുളത്തുനിന്നും ഉച്ചക്ക്? 1.15ന് പുറപ്പെട്ടിരുന്ന ഈ ട്രെയിന്‍ വ്യാഴാഴ്ച മുതല്‍ രാവിലെ 10.50ന് സര്‍വിസ് തുടങ്ങും.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News