Tuesday, June 15, 2021

രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട്

Must Read

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മേ​യ് 31 ന് ​എ​ത്തി​ച്ചേ​രു​മെ​ന്ന് പ്ര​വ​ചി​ച്ചി​രു​ന്ന കാ​ല​വ​ര്‍​ഷം ഇ​ക്കു​റി മൂ​ന്നു ദി​വ​സം വൈ​കി​യാ​ണെ​ത്തി​യ​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പ​ക​മാ​യി മ​ഴ ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് കാ​ര്യ​മാ​യ തോ​തി​ല്‍ മ​ഴ പെ​യ്ത​ത്.

ദു​ര്‍​ബ​ല​മാ​യി തു​ട​രു​ന്ന കാ​ല​വ​ര്‍​ഷം ചൊവ്വാഴ്ച സ​ജീ​വ​മാ​കാ​നാ​ണ് സാ​ധ്യ​ത. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു.

യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 11 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. ഈ ​ജി​ല്ല​ക​ളി​ലെ പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റ്റി​യും അ​റി​യി​ച്ചു.

Leave a Reply

Latest News

മാര്‍ട്ടിന്‍ ജോസഫിന്റെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്നു പരിഗണിക്കും

കൊച്ചി: മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ കസ്‌റ്റഡി അപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഇന്നു പരിഗണിക്കും....

More News