Wednesday, October 27, 2021

തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതിൽ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും മോൻസൺ മാവുങ്കൽ

Must Read

തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതിൽ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും മോൻസൺ മാവുങ്കൽ. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോർജിൽ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവർക്ക് ആറ് മാസമായി ശമ്പളം പോലും നൽകിയിട്ടില്ലെന്നും മോൻസൺ മാവുങ്കൽ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. മോൻസണിന്റെ ഭൂമി ഇടപാടുകളും അന്വേഷിക്കാൻ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.

കോടികളുടെ കണക്ക് പറഞ്ഞ് ആളുകളെ പറ്റിച്ച മോൻസണിന്റെ അക്കൗണ്ട് വിവരങ്ങൾ കണ്ട് ഞെട്ടിയിരിക്കയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ. തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം ആർഭാട ജീവിതത്തിനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുൻപുള്ള സമയത്ത് കാര്യമായ ഇടപാടുകൾ ഒന്നും നടക്കാത്തതിനാൽ ഇയാൾ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് വിവരം.

ഇപ്പോഴത്തെ പരാതിക്കാർ ആറ് മാസത്തോളമായി മോൻസണെ പിന്തുടർന്നും കൂടുതൽ തട്ടിപ്പുകൾ ഇയാൾ നടത്താതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതുമാണ് ഇതിന് കാരണം. ഇതോടെയാണ് മകളുടെ കല്യാണം പോലും നടത്താൻ കടം വാങ്ങേണ്ട അവസ്ഥയിലേക്ക് മോൻസൺ എത്തിയതെന്നാണ് വിവരം. ഇയാൾക്ക് കൂടുതൽ അന്വഷണം ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.

പ്രവാസി സംഘടകളുടെയെല്ലാം ഭാരവാഹിയായ മോൻസൺ ഇന്നേവരെ വിദേശ സന്ദർശനം നടത്തിയിട്ടില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ഇയാൾക്ക് പാസ്പോർട്ട് പോലുമില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ ചേർത്തലയിലെ വീട്ടിൽ ഇന്നലെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും അവിടെ നിന്ന് കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഇയാളുടെ കൂടെയുണ്ടായിരുന്ന ബൗൺസർമാർക്ക് ഉൾപ്പടെ കഴിഞ്ഞ ആറ് മാസമായി ശമ്പളം നൽകിയിരുന്നില്ല. താമസിച്ചിരുന്ന വീടിന് 50,000 രൂപ പ്രതിമാസം വാടകയുള്ള വീട്ടിലായിരുന്നു. എന്നാൽ കഴിഞ്ഞ എട്ട് മാസമായി ഈ വാടക നൽകിയിരുന്നില്ല. അത്തരത്തിൽ സാമ്പത്തികമായി തീർത്തും ദുർബലനായ അവസ്ഥയിലാണ് മോൻസൺ ഇപ്പോഴുള്ളത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മറ്റ് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News