Sunday, October 17, 2021

നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വർണക്കടത്ത് കേസിലും തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന് ബന്ധം

Must Read

നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വർണക്കടത്ത് കേസിലും തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന് ബന്ധം. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ബാഗ്ലൂരിലേക്ക് കടക്കാൻ സഹായിച്ചത് മോൻസൻ മാവുങ്കലാണെന്നാണ് പുറത്തുവരുന്ന വിവരം.

ഇക്കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മറച്ചുവച്ചു. ഒളിവിലിരിക്കെ സ്വപ്നയുടെ ശബ്ദരേഖ ആദ്യം പുറത്തുവിട്ട ചാനലിലെ മാദ്ധ്യമപ്രവർത്തകൻ ഇതിന് തൊട്ട് മുൻപായി വിളിച്ചത് മോൻസൻ മാവുങ്കലിനെയാണ്. ഫോൺ രേഖകൾ അടക്കം ശേഖരിച്ചത് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. എന്നാൽ ഇത് ഒതുക്കി തീർക്കുകയായിരുന്നു. വിവരം ഒതുക്കിയതിന് പിന്നിൽ ഉന്നത ബന്ധമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ആഞ്ഞു വിശുന്ന കാറ്റും തുടരുകയാണ്

കാറ്റത്തും മഴയത്തും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.വീട്ട് വളപ്പിലെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.പൊതു ഇടങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ...

More News