പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കമുള്ള രണ്ടു പീഡനക്കേസുകളില്‍ ജാമ്യം തേടി മോന്‍സന്‍ മാവുങ്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

0

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കമുള്ള രണ്ടു പീഡനക്കേസുകളില്‍ ജാമ്യം തേടി മോന്‍സന്‍ മാവുങ്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്‍റെ ജീവനക്കാരിയുടെ മകളെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനു സൗകര്യം നല്‍കാമെന്നു പറഞ്ഞു പീഡിപ്പിച്ച കേസിലും മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിലുമാണ് ജാമ്യ ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. അടുത്ത ദിവസം ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ച് പരിഗണിച്ചേക്കും.

2020 ജ​നു​വ​രി 11 മു​ത​ല്‍ 2021 സെ​പ്റ്റം​ബ​ര്‍ 24 വ​രെ​യു​ള്ള കാ​ല​യ​ള​വി​നി​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കേ​സ്. 2018 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 2019 ജൂ​ണ്‍ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ര​ണ്ടാ​മ​ത്തെ കേ​സ്. 2021 സെ​പ്റ്റം​ബ​ര്‍ 25നാ​ണ് മോ​ന്‍​സ​ന്‍ അ​റ​സ്റ്റി​ലാ​യ​ത്.

തു​ട​ര്‍​ന്ന് ഇ​ക്കാ​ല​മ​ത്ര​യും ജ​യി​ലി​ലാ​ണെ​ന്നും കേ​സു​ക​ളി​ല്‍ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തി​നാ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ തു​ട​രേ​ണ്ട​തി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. വ്യാ​ജ പു​രാ​വ​സ്തു​ക്ക​ളു​ടെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ല​ട​ക്കം പ്ര​തി​യാ​യ മോ​ന്‍​സ​ന്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്.

ത​നി​ക്കെ​തി​രേ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ആ​രോ​പി​ച്ച് പ​രാ​തി ന​ല്‍​കി​യ അ​ഞ്ചു പേ​ര്‍ ത​ന്‍റെ മു​ന്‍ ​ഡ്രൈ​വ​ര്‍ അ​ജി​ത്തു​മാ​യി ചേ​ര്‍​ന്നു ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി കെ​ട്ടി​ച്ച​മ​ച്ച​താ​ണ് പീ​ഡ​ന​ക്കേ​സു​ക​ളെ​ന്നും മോ​ന്‍​സ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ല്‍ പ​റ​യു​ന്നു.

Leave a Reply