Sunday, September 26, 2021

മലയിന്‍കീഴില്‍ കുരങ്ങുകളും തെരുവുനായ്ക്കളും ഏറ്റുമുട്ടി

Must Read

തിരുവനന്തപുരം: മലയിന്‍കീഴില്‍ കുരങ്ങുകളും തെരുവുനായ്ക്കളും ഏറ്റുമുട്ടി. ഒരു കുരങ്ങും തെരുവു നായയും ചത്തു.

വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ മൂലമണ്‍ വിഴവൂര്‍ ഭാഗത്താണ് സംഭവം. പലപ്പോഴും ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടി വലിയ പരിക്കുകള്‍ ഉണ്ടാവാറുണ്ടെങ്കിലും ചത്തുവീഴുന്നത് ആദ്യമായാണ്.ജഡങ്ങള്‍ വന്യജീവി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ കുഴിച്ചുമൂടി.

മുക്കുന്നിമലയുടെ താഴ്‌വാരമായ വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ ഒരിടവേളയ്ക്കു ശേഷം വാനരശല്യം രൂക്ഷമായി. കൃഷി, വീട്ടു സാധനങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ പതിവ് ശല്യത്തിനു പുറമേ ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളെയും കുരങ്ങുകള്‍ ഉപദ്രവിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

Leave a Reply

Latest News

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ടെലി പ്രോംപ്റ്റര്‍ വാങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ടെലി പ്രോംപ്റ്റര്‍ വാങ്ങുന്നു. പ്രോംപ്റ്റര്‍ വാങ്ങാന്‍ പിആര്‍ഡിക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.6.26 ലക്ഷം രൂപയാണ് ഇതിനുവേണ്ടി അനുവദിച്ചിരിക്കുന്നത്....

More News