Sunday, September 19, 2021

മീനിനോടുള്ള ഇഷ്ടംകൊണ്ടാണ് ‘മോമു’ ഒറ്റശ്വാസത്തിന് വിഴുങ്ങിയത്. പക്ഷേ, അത് വേദനയുടെ ഊരാക്കുടുക്കായി

Must Read

കൊച്ചി: മീനിനോടുള്ള ഇഷ്ടംകൊണ്ടാണ് ‘മോമു’ ഒറ്റശ്വാസത്തിന് വിഴുങ്ങിയത്. പക്ഷേ, അത് വേദനയുടെ ഊരാക്കുടുക്കായി. മീനിനൊപ്പമുണ്ടായിരുന്ന ചൂണ്ടക്കൊളുത്ത് ഉള്ളിലെത്തി കുടലിൽ തുളച്ചുകയറി. ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ച് വരികയാണ് മോമു ഇപ്പോൾ. കുമ്പളങ്ങിയിലെ ശരത്തിന്റെയും സോനയുടെ അരുമയാണ് ‘മോമു’ എന്ന പേർഷ്യൻ പൂച്ച.

കഴിഞ്ഞയാഴ്ച വീട്ടുകാർക്കൊപ്പം സായാഹ്ന സവാരിക്കിറങ്ങിയപ്പോൾ പുഴവക്കിൽ വച്ച് മോമു വിഴുങ്ങിയ മീനിനൊപ്പം ചൂണ്ടക്കൊളുത്തും നൈലോൺ നൂലും ഉണ്ടായിരുന്നു. നിർത്താതെ കരഞ്ഞ മോമുവിനെയും കൊണ്ട് ശരത്തും സോനയും നേരേയെത്തിയത് ജില്ലാ വെറ്ററിനറി ആശുപത്രിയിൽ. മോമുവിന്റെ അവസ്ഥ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. എക്സ്റേയും സ്കാനിങ്ങും നടത്തി. ചെറുകുടലിന്റെ ഭാഗത്ത് ചൂണ്ടക്കൊളുത്ത് തുളച്ചുകയറിയത് കണ്ടെത്തി. നൂൽ പുറമെനിന്ന് വലിഞ്ഞതിനാൽ കുടലിന്റെ ഭിത്തിയിൽ മുറിവുകളും നീരും ഉണ്ടായിരുന്നു.

ശസ്ത്രക്രിയയിലൂടെ കൊളുത്തും നൂലും പുറത്തെടുത്തു. കുടലിനുണ്ടായ കേടുപാടുകൾ തുന്നിച്ചേർത്തു. ശസ്ത്രക്രിയയും അഞ്ചു ദിവസത്തെ മരുന്നും കഴിഞ്ഞതോടെ മോമു ഉഷാറായി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മേധാവി ഡോ. ഇന്ദിരയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഡോ. ലത്തീഫ്, ഡോ. പാർവതി, ഡോ. ആനന്ദ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.

ശസ്ത്രക്രിയയ്ക്കു ശേഷം മോമു, സോനയ്ക്കും ശരത്തിനുമൊപ്പം

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News