Thursday, July 29, 2021

പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്നാം പ്രതി മുഹമ്മദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Must Read

പട്ടാമ്പി: തിരുമിറ്റക്കോട് കറുകപുത്തൂരിൽ പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിലായി. ഒന്നാംപ്രതി കറുകപുത്തൂർ ചാഴിയാട്ടിരി കൊച്ചുപറമ്പിൽ മുഹമ്മദ് (ഉണ്ണി-51), രണ്ടാംപ്രതി തിരുമിറ്റക്കോട് കറുകപുത്തൂർ അത്താണിപ്പറമ്പിൽ നൗഫൽ (38), മൂന്നാംപ്രതി തൃത്താല മേഴത്തൂർ പുല്ലാണിപ്പറമ്പിൽ അഭിലാഷ് (26) എന്നിവരാണ് പിടിയിലായത്.

ഇതിൽ അഭിലാഷിന്റെയും നൗഫലിന്റെയും അറസ്റ്റ് വ്യാഴാഴ്ച ചാലിശ്ശേരിപോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദിനെ വൈകീട്ട് ആറരയോടെ ഒറ്റപ്പാലത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഷൊർണൂർ ഡിവൈ.എസ്.പി. സുരേഷിന്റെ നിർദേശപ്രകാരം ചാലിശ്ശേരിപോലീസ് ഇൻസ്‌പെക്ടർ കെ.സി. വിനുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മുഹമ്മദിന്റെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

പ്രതികൾ പരാതിക്കാരിയുടെ കുടുംബവുമായി അടുപ്പം സ്ഥാപിക്കയും പെൺകുട്ടിക്ക് പലതരത്തിലുള്ള ലഹരിപദാർഥങ്ങൾ നൽകി പീഡിപ്പിക്കയുംചെയ്തെന്ന് മൊഴിയിലുണ്ട്. പരാതിക്കാരിയായ അമ്മയുടെയും മകളുടെയും നഗ്‌നചിത്രങ്ങൾ രഹസ്യക്യാമറവഴി എടുത്തത് കൈവശമുണ്ടെന്നും അത് ഇന്റർനെറ്റ്‌വഴി പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും മൊഴിനൽകി.

പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചതിന് മുഹമ്മദിനും നൗഫലിനുമെതിരേ ‘പോക്‌സോ’ കേസും അഭിലാഷിനെതിരേ ബലാത്സംഗക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. ജൂൺ 20-ന് പെൺകുട്ടിയും അഭിലാഷും പോലീസ് സ്‌റ്റേഷനിൽ ഹാജരായിരുന്നു. പിന്നീട് യുവാവിനോടൊപ്പംപോയ യുവതിയെ ഇയാളും സുഹൃത്തുക്കളുംചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടിയുടെ മൊഴിയുണ്ട്.

പ്രതികളെ പട്ടാമ്പി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി വെള്ളിയാഴ്ച പോലീസ് കോടതിയിൽ അപേക്ഷ നൽകും. കേസിലെ മറ്റ്‌ പ്രതികൾക്കായുള്ള അന്വേഷണം തുടരുമെന്ന് ചാലിശ്ശേരി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.സി. വിനു പറഞ്ഞു.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News