Tuesday, October 26, 2021

ഒൻപതാം ക്ലാസുകാരൻ മുഹമ്മദ് യാസീൻ വൈദ്യുതിയിൽ ഓടുന്ന സ്കൂട്ടർ നിർമിച്ചു

Must Read

ആക്രിക്കടകളിൽനിന്നു ശേഖരിച്ച സാധനങ്ങളുപയോഗിച്ച് ഒൻപതാം ക്ലാസുകാരൻ മുഹമ്മദ് യാസീൻ (15) വൈദ്യുതിയിൽ ഓടുന്ന സ്കൂട്ടർ നിർമിച്ചു. നാലുമണിക്കൂർ ചാർജുചെയ്താൽ 30 കിലോമീറ്റർ സുഖമായി ഓടും. പരമാവധിവേഗത 25 കിലോമീറ്റർ. 250 വാട്ട് മോട്ടോറും 12 വോൾട്ട് ബാറ്ററിയുമാണ് ബൈക്കിന്റെ പ്രധാനഭാഗങ്ങൾ.

കുമാരപുരം ദാറുൽ ഇഹ്സാനിൽ ഹുസൈന്റെയും ഹബീബയുടെയും മകനാണ് യാസീൻ. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് സ്കൂളടച്ചപ്പോൾ മുതൽ യാസീൻ ചെറിയ യന്ത്രങ്ങൾ നിർമിച്ചുള്ള പരീക്ഷണം തുടങ്ങി. വൈദ്യുതിയിലോടുന്ന സൈക്കിൾ നിർമിച്ചെടുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. പാതിവഴിയിലെത്തിയപ്പോൾ ബൈക്കിലേക്കുമാറി. ആദ്യഘട്ടത്തിൽ പലവിധ തടസ്സങ്ങളുണ്ടായി. ദിവസങ്ങളോളം നീണ്ടപരിശ്രമത്തിലൂടെ അതെല്ലാംമറികടന്നാണ് റോഡിലോടാവുന്നതരത്തിൽ ബൈക്ക് പണിതിറക്കിയത്. ഷോക് അബ്സോർബർ, സെൻട്രൽ സ്റ്റാൻഡ്, ഇൻഡിക്കേറ്ററുകൾ, ഹെഡ്ലൈറ്റ് തുടങ്ങി സാധാരണ ബൈക്കിനുള്ള എല്ലാഭാഗങ്ങളും ഇതിനുമുണ്ട്. മിക്കതും പഴയ ബൈക്കുകളുടേതാണ്. ചിലത് സൈക്കിളിന്റെയും.

രണ്ടുപേർക്കിരുന്നു യാത്രചെയ്യാവുന്ന വിധത്തിലെ സീറ്റും അനുബന്ധഭാഗങ്ങളും ബൈക്കിനുണ്ട്. വീടിനടുത്തുള്ള സ്ഥലങ്ങളിലെല്ലാം യാസീൻ ഇതോടിച്ചുപോകാറുണ്ട്. ചിലപ്പോൾ കൂട്ടുകാരെയും പിന്നിലിരുത്തും. മോട്ടോർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ആക്രിക്കടകളിൽനിന്നു ശേഖരിച്ചു. ബാറ്ററി വിലകൊടുത്തു വാങ്ങി. ആകെ 35000 രൂപയോളം ചെലവായതായി യാസീൻ പറയുന്നു. വൈദ്യുതിക്കൊപ്പം സൗരോർജ്ജത്തിലും പ്രവർത്തിക്കുന്ന കാർ നിർമിക്കുകയാണ് അടുത്ത ലക്ഷ്യം. സ്പോൺസർമാരെ കിട്ടിയാൽ ഉടൻ ആ ജോലി തുടങ്ങാനാണു യാസീന്റെ തീരുമാനം. ശേഷികൂടിയ വൈദ്യുതി ബൈക്കുകൾക്ക് രജിസ്ട്രേഷനും ഓടിക്കാൻ ലൈസൻസും വേണം. ശേഷി കുറവായതിനാൽ യാസീന്റെ ബൈക്കിന് രജിസ്ട്രേഷൻ ആവശ്യമില്ല. ഓടിച്ചു നടക്കാനും തടസ്സമില്ല.

രമേശ് ചെന്നിത്തലയുടെ അഭിനന്ദനം

മുഹമ്മദ് യാസീൻ തന്റെ ബൈക്കുമായി ശനിയാഴ്ച രമേശ് ചെന്നിത്തല എം.എൽ.എ.യെ കണ്ടു. കുമാരപുരത്തുനിന്ന് സ്കൂട്ടർ ഓടിച്ചാണ് യാസീൻ ഹരിപ്പാട്ടെത്തിയത്. ഒൻപതാം ക്ലാസുകാരൻ സ്വന്തമായി നിർമിച്ച ബൈക്കിന്റെ പ്രവർത്തനംകണ്ട് രമേശ് ചെന്നിത്തല അദ്ഭുതപ്പെട്ടു. യാസിനെ അടുത്തുവിളിച്ച് ബൈക്കിന്റെ നിർമാണ രഹസ്യവും പ്രവർത്തനരീതിയുമെല്ലാം ചോദിച്ചറിഞ്ഞു. ഭാവിപരിപാടികൾക്കുള്ള പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കോൺഗ്രസ് നേതാക്കളായ ബി. ബൈജു, മുഞ്ഞിനാട്ട് രാമചന്ദ്രൻ എന്നിവരും രമേശ് ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News