Monday, July 26, 2021

സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

Must Read

കൊച്ചി: സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കസ്റ്റംസ് നോട്ടീസില്ലാതെ കഴിഞ്ഞ വ്യാഴാഴ്ച കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണർ ഓഫീസിൽ അഭിഭാഷകനൊപ്പമെത്തിയ ഷാഫിയെ കസ്റ്റംസ് മടക്കിയയച്ചിരുന്നു. ഷാഫിക്കൊപ്പം അർജ്ജുൻ ആയങ്കിയുടെ ഭാര്യ അമല, പ്രതികൾ ഉപയോഗിച്ച മൊബൈൽ സിം കാർഡുകളുടെ ഉടമ സക്കീന എന്നിവരോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കരിപ്പൂർ സ്വർണക്കടത്തിലെ മുഖ്യകണ്ണി അർജ്ജുൻ ആയങ്കിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയിലേക്ക് അന്വേഷണമെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്ന കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യാനെത്താൻ ആദ്യം ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് ലഭിച്ചത്. ശാരീരിക അസ്വാസ്ഥ്യം ചൂണ്ടിക്കാട്ടി അഭിഭാഷകനെത്തി മറ്റൊരു ദിവസം ഹാജരാകാമെന്നറിയിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് തയ്യാറാക്കിയിരിക്കെ അടുത്ത ദിവസം അഭിഭാഷകനൊപ്പമെത്തിയ മുഹമ്മദ് ഷാഫിയെ ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ച് കസ്റ്റംസ് തിരിച്ചയച്ചു.

ഷാഫിയുടെ ചൊക്ലിയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ കസ്റ്റംസ് ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുകയും കൊലക്കേസ് പ്രതികളായ കൊടി സുനിയും, ഷാഫിയും സ്വർണക്കടത്തിൻ്റെ രക്ഷാധികാരികൾ തന്നെയാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്

Leave a Reply

Latest News

മൂന്നു പേരെ പുറത്താക്കി, രണ്ടു പേരെ തരംതാഴ്ത്തി, ഒരാളെ ഒരു വർഷത്തേക്ക് സസ്പെപെൻഡ് ചെയ്തു, ഏരിയ സെക്രട്ടറിയെ മാറ്റി;കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ടവർക്കെതിരെ കർശന നടപടിയുമായി സി.പി.എം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ടവർക്കെതിരെ കർശന നടപടിയുമായി സി.പി.എം. എട്ട് പേർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചു. ഇന്ന് ചേർന്ന തൃശൂർ ജില്ലാ കമ്മിറ്റി...

More News