Friday, April 16, 2021

പ്രദീപ് കുമാറിനെ വെട്ടാൻ സംവിധായകൻ രഞ്ജിത്തിനെ ഇറക്കിയത് മുഹമ്മദ് റിയാസ് ; ഒടുക്കം മലക്കം മറിച്ചിൽ; കളിയറിയാതെ രഞ്ജിത്ത് ആടിതിമിർത്തത് നാണക്കേടിലേക്ക്

Must Read

കോവിഡിനെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നയപരിപാടികളെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡിനെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നയപരിപാടികളെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് സാഹചര്യം സംബന്ധിച്ച് സംസാരിക്കുന്ന ഒരു വർഷം മുൻപുള്ള വീഡിയോ...

രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഫ​യ​ര്‍ ആ​ന്‍റ്...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം പിടകൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം പിടകൂടി. സ്പൈസ് ജെറ്റ് വിമാനക്കമ്പനി ജീവനക്കാരനാണ് പിടിയിലായത്. രണ്ടര കിലോ സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ...

ബോംബ് എത്ര വേണമെങ്കിലും മലപ്പുറത്തു കിട്ടുമെന്ന് ആറാന്‍ തമ്പുരാനില്‍ മോഹന്‍ലാലിനെകൊണ്ട് പറയിപ്പിച്ച് തന്റെ രാഷ്ട്രീയം വെളിപ്പെടുത്തിയ സംവിധായകന്‍ രഞ്ജിത്തിനെ വിളിച്ചുണര്‍ത്തി സീറ്റില്ലെന്ന് അറിയിച്ച് സി.പി.എം നാണംകെടുത്തി. എല്‍.ഡി.എഫിന്റെ താര പ്രചാരകമനായി കുറെ കാലമായി രംഗത്തുള്ള രഞ്ജിത്തിന്റെ വരവോടെ, ആന്റി ക്ലൈമാക്‌സിലേക്ക് നീളുന്ന സിനിമാക്കഥ പോലെ കോഴിക്കോട്ടെ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കവും.
തന്റെ രാഷ്ട്രീയഭാവിക്ക് തുരങ്കം വെക്കാന്‍ ശ്രമിച്ച എ പ്രദീപ്കുമാറിനെ വെട്ടാന്‍ സംവിധായകന്‍ രഞ്ജിത്തിനെ ഇറക്കിയത് ഡി.വൈ.എഫ.്‌ഐ നേതാവും മുഖ്യമന്ത്രിയുടെ മരുമകനുമായ പി.എ മുഹമ്മദ് റിയാസ് ആണെന്ന് നേരത്തേ ആരോപണം ഉണ്ടായിരുന്നു. അപകടം മണത്ത് റിയാസ് മലക്കം മറിഞ്ഞതാണെണാണ് പുതിയ ആരോപണം. ഗ്രൂപ്പ് പോരിനിടയില്‍ കളിയറിയാതെ ആട്ടംകണ്ട രഞ്ജിത്തിന് ഒടുവില്‍ തലകുനിച്ച് പിന്‍മാറേണ്ടി വന്നു.നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ സിറ്റിംഗ് എം.എല്‍.എ എ.പ്രദീപ് കുമാറിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ആവശ്യം. വിജയസാധ്യതയും ജനപിന്തുണയും പരിഗണിച്ചാണ് പ്രദീപ് കുമാറിന് നാലാമൂഴം നല്‍കണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്. ഇതോടെ നേരത്തെ നോര്‍ത്ത് സീറ്റിലേക്ക് പരിഗണിച്ച സംവിധായകന്‍ രഞ്ജിത്ത് പിന്മാറി. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് രഞ്ജിത്ത് സിപിഎം നേതാക്കളെ അറിയിച്ചുവെന്നാണ് വിവരം. പ്രദീപ് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും പ്രദീപ് കുമാറിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും രഞ്ജിത്ത് പ്രതികരിച്ചു.

രഞ്ജിത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ജില്ലയില്‍ നിന്ന് തന്നെ ചില സംസ്ഥാന സമിതി അംഗങ്ങള്‍ എതിര്‍പ്പുന്നയിച്ചതായാണ് സൂചന. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടത്താതെയായിരുന്നു രഞ്ജിത്തിന്റെ വിഷയത്തിലെ തീരുമാനമെന്നും ഒരു വിഭാഗം പരാതിയുന്നയിച്ചു.

കോഴിക്കോട് ജില്ലയില്‍ ബിജെപി ഏറ്റവും അധികം വോട്ട് പിടിച്ച മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട് നോര്‍ത്ത്. ഇത്തവണ മുതിര്‍ന്ന നേതാവ് എം.ടി രമേശാകും ബിജെപി സ്ഥാനാര്‍ത്ഥിയെന്ന സൂചനകളുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് എത്തുമെന്നാണ് വിവരം. ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ കൂടി പരിഗണിച്ചാണ് രഞ്ജിത്ത് മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായത്. സോഷ്യല്‍ മീഡിയയിലടക്കം പ്രദീപ് കുമാറിനായി വലിയ ചര്‍ച്ചകളുയര്‍ന്നത് കൂടി കണക്കിലെടുത്താണ് പ്രദീപ് കുമാറിനെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം സെക്രെട്ടറിയേറ്റില്‍ ഉയര്‍ന്നിരിക്കുന്നത്.

13 അസംബ്ലി മണ്ഡലങ്ങളുള്ള കോഴിക്കോട് ജില്ലയില്‍ ഇക്കുറി 6 സീറ്റുകളിലായിരിക്കും സി.പി.എം മത്സരിക്കുക.
പേരാമ്പ്രയില്‍ മന്ത്രി ടിപി രാമകൃഷ്ണനും ജില്ലാ സെക്രട്ടറി പി മോഹനനുമാണ് സാധ്യത. ബേപ്പൂരില്‍ അഡ്വ. മുഹമ്മദ് റിയാസ് മത്സരിച്ചേക്കുമെന്നാണ് വിവരം. കൊയിലാണ്ടിയില്‍ സിറ്റിംഗ് എം.എല്‍.എ കെ ദാസന്‍ തന്നെ സ്ഥാനാര്‍ത്ഥിയായേക്കും. ബാലുശ്ശേരിയില്‍
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവും കുറ്റ്യാടിയില്‍ കെ.പി കുഞ്ഞമ്മദ് കുട്ടിയുമാണ് സാധ്യതാ പട്ടികയിലുള്ളത്.

English summary

Mohammad Riyaz directs director Ranjith to cut Pradeep Kumar; Finally the angel reversed; Ranjith was shaken to shame without knowing the story

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News