Thursday, July 29, 2021

ഇരുചക്രവാഹനത്തിന്റെ മുൻഭാഗത്തെ ഫൈബർ ഷീറ്റുകൾ ഇളക്കിമാറ്റി അമിതശബ്ദം പുറപ്പെടുവിക്കുന്നതിന് സൈലൻസറിൽ രൂപമാറ്റം, കറുപ്പുപ്രതലത്തിൽ വെള്ള അക്ഷരങ്ങളിലുള്ള നമ്പർ പ്ലേറ്റ്; സ്‌കൂട്ടറിന് പിഴ 17,000 രൂപ

Must Read

പാറശ്ശാല: അതിർത്തിപ്രദേശത്ത് പാറശ്ശാല മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽപ്പരിശോധനയിൽ മാസങ്ങളായി രജിസ്‌ട്രേഷൻ നടത്താതെ ഉപയോഗിച്ച ഇരുചക്രവാഹനവും രൂപമാറ്റം വരുത്തിയ ഇരുചക്രവാഹനങ്ങളും പിടികൂടി. രൂപമാറ്റം വരുത്തിയതിന് 17,000 രൂപ പിഴയീടാക്കി.

ബുധനാഴ്ച രാവിലെ അതിർത്തിപ്രദേശത്തെ റോഡുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്. തോലടിക്കു സമീപത്ത് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും നിർത്താതെ പോയ ഇരുചക്രവാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥർ പിന്തുടരുന്നത് കണ്ടപ്പോൾ നമ്പർ പ്ലേറ്റില്ലാത്ത വാഹനം ഉടമ റോഡരികിലെ ഒരുവീടിനു മുന്നിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

തുടർന്ന് ഉദ്യോഗസ്ഥർ വാഹനത്തിന്റെ ചെയ്‌സ് നമ്പർ വെച്ച് നടത്തിയ പരിശോധനയിലാണ് വാഹനം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്‌. വാഹനംവിറ്റ കട വഴി ഉടമയെ കണ്ടെത്താനുള്ള ശ്രമം മോട്ടോർ വാഹന വകുപ്പ് നടത്തിവരികയാണ്.

അനധികൃതമായി രൂപമാറ്റം വരുത്തി ഉപയോഗിച്ച മുള്ളുവിള സ്വദേശിയുടെ ഇരുചക്രവാഹനം പിടികൂടി പിഴയീടാക്കി.

ഇരുചക്രവാഹനത്തിന്റെ മുൻഭാഗത്തെ ഫൈബർ ഷീറ്റുകൾ ഇളക്കിമാറ്റുകയും അമിതശബ്ദം പുറപ്പെടുവിക്കുന്നതിന് സൈലൻസറിൽ രൂപമാറ്റം വരുത്തുകയും കറുപ്പുപ്രതലത്തിൽ വെള്ള അക്ഷരങ്ങളിലുള്ള നമ്പർ പ്ലേറ്റ് പതിക്കുകയും ചെയ്ത സ്‌കൂട്ടർ പിടികൂടി 17,000 രൂപ പിഴയീടാക്കിയത്

Leave a Reply

Latest News

നിതിൻ ലൂക്കോസിൻ്റെ “പക”ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത പക (River of Blood) നാൽപ്പത്താറാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് പ്രീമിയറാണ് ചിത്രത്തിന്...

More News