മോദി-പുടിൻ ഉച്ചകോടി: ആറു ലക്ഷം റൈഫിൾ നിർമിക്കാൻ കരാർ

0

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും റ​ഷ്യ​യും ചേ​ർ​ന്ന്​ രൂ​പ​വ​ത്​​ക​രി​ച്ച ക​മ്പ​നി യു.​പി​യി​ലെ അ​മേ​ത്തി​യി​ൽ നി​ന്ന്​ എ.​കെ 203 ഇ​ന​ത്തി​ൽ​പെ​ട്ട 6,01,427 റൈ​ഫി​ൾ നി​ർ​മി​ക്കാ​ൻ ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഇ​ന്ത്യ​ൻ സാ​യു​ധ​സേ​ന​ക്കു വേ​ണ്ടി ഇ​ന്തോ-​റ​ഷ്യ ​റൈ​ഫി​ൾ​സ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ എ​ന്ന സം​യു​ക്ത സം​രം​ഭ​ത്തി​ന്​ റൈ​ഫി​ൾ നി​ർ​മാ​ണ ചെ​ല​വാ​യി 5,000 കോ​ടി രൂ​പ നീ​ക്കി​വെ​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യും റ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി ന​ട​ന്ന ഉ​ച്ച​കോ​ടി​ക്കു മു​മ്പ്​ ഇ​ത​ട​ക്കം നാ​ലു ക​രാ​റു​ക​ൾ ഒ​പ്പു​വെ​ച്ചു. നി​ല​വി​ലെ പ്ര​തി​രോ​ധ പ​ങ്കാ​ളി​ത്തം 2031 വ​രെ​യു​ള്ള അ​ടു​ത്ത 10 വ​ർ​ഷ​ത്തേ​ക്ക്​ പു​തു​ക്കു​ന്ന​താ​ണ്​ മ​​റ്റൊ​രു പ്ര​ധാ​ന ക​രാ​ർ.

പ്ര​തി​രോ​ധ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ ചൈ​ന പ്ര​കോ​പ​ന​മി​ല്ലാ​തെ ന​ട​ത്തു​ന്ന കൈ​യേ​റ്റം, സൈ​നി​ക സ​ന്നാ​ഹ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക ഇ​ന്ത്യ റ​ഷ്യ​​യു​മാ​യി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. മാ​റു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന പ​ങ്കാ​ളി​യാ​യി റ​ഷ്യ തു​ട​രു​മെ​ന്ന പ്ര​തീ​ക്ഷ​യും പ്ര​ക​ടി​പ്പി​ച്ചു. അ​ഫ്​​ഗാ​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ മ​​ധ്യേ​ഷ്യ​യി​ല​ട​ക്കം വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന കാ​ഴ്​​ച​പ്പാ​ട്​ ഇ​ന്ത്യ​യും റ​ഷ്യ​യും ച​ർ​ച്ച​ക​ളി​ൽ പ്ര​ക​ടി​പ്പി​ച്ചു.

ഏ​താ​നും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ട​യി​ൽ മൗ​ലി​ക​മാ​യ മാ​റ്റ​ങ്ങ​ൾ ലോ​ക​ത്ത്​ ഉ​ണ്ടാ​വു​ക​യും സ​മ​വാ​ക്യ​ങ്ങ​ൾ മാ​റു​ക​യും ചെ​യ്​​തെ​ങ്കി​ലും ഇ​ന്ത്യ, റ​ഷ്യ സൗ​ഹൃ​ദം സ്​​ഥി​ര​മാ​യി നി​ന്നു​വെ​ന്ന്​ പു​ടി​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

പ​ര​സ്​​പ​ര പ്ര​തി​ബ​ദ്ധ​ത​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ്​ ഈ ​സ​ന്ദ​ർ​ശ​നം. വ​ലി​യൊ​രു ശ​ക്തി​യാ​യ ഇ​ന്ത്യ​യു​മാ​യി റ​ഷ്യ​ക്കു​ള്ള സൗ​ഹൃ​ദം കാ​ലം തെ​ളി​യി​ച്ച​താ​ണെ​ന്ന്​ പു​ടി​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply