Saturday, September 19, 2020

സത്യസന്ധമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരെ ആദരിക്കാന്‍ ലക്ഷ്യമിട്ടുളള പ്രത്യേക പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

Must Read

ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു

പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു...

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ടോണി വർഗീസിനെതിരെയാണ് കേസെടുത്തത്. മാധ്യമപ്രവർത്തകയെ ഇടിപ്പിക്കാൻ ശ്രമിച്ച വാഹനം...

പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, സിനിമാതാരങ്ങൾ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകൽപന ചെയ്തിട്ടുണ്ട്

കൊൽക്കത്ത∙ പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകൾ കണ്ടതായി പൊലീസ്...

ന്യൂഡല്‍ഹി: നികുതിരംഗത്ത് വീണ്ടും പരിഷ്‌കാരത്തിന് തുടക്കമിട്ട് മോദി സര്‍ക്കാര്‍. സത്യസന്ധമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരെ ആദരിക്കാന്‍ ലക്ഷ്യമിട്ടുളള പ്രത്യേക പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. നികുതിരംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കുമെന്ന് മോദി പറഞ്ഞു.

‘സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കല്‍’ എന്ന പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്നതരത്തില്‍ പരിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുളള ഫേസ് ലെസ് ഇ- അസസ്‌മെന്റ് സംവിധാനമാണ് നിലവില്‍ വന്നത്. ഇതിന് പുറമേ ഫേസ് ലെസ് അപ്പീല്‍, നികുതിദായകരുടെ ചാര്‍ട്ടര്‍ എന്നിവയും ഈ പ്ലാറ്റ്‌ഫോമിന്റെ പരിധിയില്‍ വരും. ഫേസ് ലെസ് അപ്പീല്‍ സെപ്റ്റംബര്‍ 25ന് നിലവില്‍ വരും. എന്നാല്‍ ഫേസ് ലെസ് അസസ്‌മെന്റും നികുതിദായകരുടെ ചാര്‍ട്ടറും ഇന്ന് തന്നെ നിലവില്‍ വന്നു.

നികുതിദായകരുമായി അനഭിമതമായ ഇപെടലുകള്‍ക്കുള്ള സാഹചര്യം ഇതില്‍നിന്ന് ഒഴിവാകും. വകുപ്പിന്റെ ഇടപെടല്‍ കൂടുതല്‍ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികളില്‍ തീര്‍പ്പുകല്‍പ്പിക്കാനും സംവിധാനം കൊണ്ടു കഴിയും.

നികുതി വകുപ്പില്‍നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങള്‍ക്ക് കംപ്യൂട്ടര്‍വഴിയുള്ള പ്രത്യേക തിരിച്ചറിയല്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി. ആദായനികുതി കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ‘വിവാദ് സെ വിശ്വാസ്’ പദ്ധതി നടപ്പാക്കിയിരുന്നു.മന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, അനുരാഗ് ഠാക്കൂര്‍, ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, പ്രമുഖ അഭിഭാഷകര്‍ തുടങ്ങിയവര്‍ വീഡിയോ വഴിയുള്ള ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

English summary

Modi govt launches tax reforms Prime Minister Narendra Modi has inaugurated a special platform aimed at honoring those who file honest income tax returns. Modi said the new system would ensure greater transparency in the tax system.

Leave a Reply

Latest News

ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു

പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു...

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ടോണി വർഗീസിനെതിരെയാണ് കേസെടുത്തത്. മാധ്യമപ്രവർത്തകയെ ഇടിപ്പിക്കാൻ ശ്രമിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, സിനിമാതാരങ്ങൾ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകൽപന ചെയ്തിട്ടുണ്ട്

കൊൽക്കത്ത∙ പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകൾ കണ്ടതായി പൊലീസ് പറയുന്നു. എന്നാൽ ഹൃദയാഘാതം മൂലമാണു മരണമെന്നു...

‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം എന്തെന്ന് അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത് – നടി ഭാവന പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍...

നടി ഭാവന പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. ‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം എന്തെന്ന് അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും...

ഉമ്മന്‍ ചാണ്ടി സമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് ( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്.

തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി സമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് ( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന സെമിനാര്‍...

More News