മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി; 17 കാരി ജീവനൊടുക്കി

0

ഭോപ്പാല്‍: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വീട്ടുകാര്‍ വിലക്കിയതിനെത്തുടര്‍ന്ന് 17 കാരി ജീവനൊടുക്കി. സ്‌കാര്‍ഫ് ഉപയോഗിച്ച് വീടിനുള്ളില്‍ കുട്ടി തൂങ്ങിമരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ സര്‍നിയിലാണ് സംഭവം. നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും പുറത്ത് ഔട്ടിങ്ങിന് പോകുന്നതും പെണ്‍കുട്ടിയുടെ ശീലമായിരുന്നു.

എന്നാല്‍ വീട്ടുകാര്‍ കഴിഞ്ഞദിവസം പെണ്‍കുട്ടിയെ ഔട്ടിങ്ങിന് പോകുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗവും വിലക്കി. കുട്ടിക്ക് താക്കീതും നല്‍കി. ഇതിന് പിന്നാലെ മുറിയച്ച് കുട്ടി ജീവനൊടുക്കുകയായിരുന്നു എന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ രാമേശ്വര്‍ സിങ് പറഞ്ഞു.

Leave a Reply