Sunday, September 26, 2021

വീടിനു മുന്നിലിരുന്ന് മദ്യപിച്ചതിന്റെ ദൃശ്യങ്ങൾ മൊബൈൽഫോൺ ക്യാമറയിൽ പകർത്തിയതിൽ പ്രകോപിതരായവർ വീട് അടിച്ചുതകർത്തു

Must Read

വീടിനു മുന്നിലിരുന്ന് മദ്യപിച്ചതിന്റെ ദൃശ്യങ്ങൾ മൊബൈൽഫോൺ ക്യാമറയിൽ പകർത്തിയതിൽ പ്രകോപിതരായവർ വീട് അടിച്ചുതകർത്തു. വഴിമുക്ക് റഷീദ് ഓഡിറ്റോറിയം ഉടമ അബ്ദുൾ റഷീദിന്റെ വീടാണ് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ആക്രമിച്ചത്.

മൂന്നുപേർ വീടിനു മുന്നിലിരുന്നു മദ്യപിക്കുന്നത് അബ്ദുൾ റഷീദും മകനും ചേർന്ന് വിലക്കി. എന്നിട്ടും മദ്യപാനം തുടർന്നപ്പോൾ മൊബൈൽഫോൺ ക്യാമറയിൽ പകർത്തുകയായിരുന്നു. ഇതേത്തുടർന്ന് ഇവർ വീടിന്റെ ഗേറ്റും ഗ്ലാസ് ചില്ലുകളും അടിച്ചുതകർത്തു. വീട്ടുവളപ്പിൽ നിന്നിറങ്ങാൻ കൂട്ടാക്കാതെ ഇവർ വീട്ടിലെ സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തു. കെ.ആൻസലൻ എം.എൽ.എ.യുടെ പി.എ. ഷാനവാസ് ഇതുകണ്ട് സ്ഥലത്തെത്തിയപ്പോൾ അദ്ദേഹത്തെയും മർദിച്ചു.

സംഭവസ്ഥലത്ത് ആൾക്കാർ കൂടിയതോടെ അക്രമികൾ സ്ഥലംവിട്ടു. ബാലരാമപുരം പോലീസ് നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് നവാസ്, റിയാസ്, ഷഫീർ എന്നിവർക്കെതിരേ കേസെടുത്തു. ഇവർ ഐ.എൻ.ടി.യു.സി. പ്രവർത്തകരാണ്‌. സി.പി.എം. കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് കോൺഗ്രസ്‌ പ്രവർത്തകർ പ്രദേശത്ത് പ്രകടനം നടത്തി

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News